കാസര്‍കോട് [www.malabarflash.com]: ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണെന്നും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തി 5000 രൂപ തട്ടിയെടുത്ത ഒരാള്‍ അറസ്റ്റില്‍. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തളങ്കര ഹാഷിം സ്ട്രീറ്റിലെ ടി.എം ഹുസൈന്‍ (48) ആണ് അറസ്റ്റിലായത്. മൊഗ്രാല്‍പുത്തൂരിലെ ഷൗക്കത്ത് (30) ആണ് ഓടിപ്പോയതെന്ന് പോലീസ് പറഞ്ഞു. മൊഗ്രാലിലെ ഹാര്‍ഡ്‌വെയര്‍ ഷോപ്പുടമ എ.എം നിസാറിന്റെ പരാതിയിലാണ് കേസ്. നിസാറിന്റെ ഫോണില്‍വിളിച്ച പ്രതികള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകന്‍ രവികുമാര്‍ എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. തന്റെ ബന്ധു പ്രകൃതിവിരുദ്ധ പീഡനം നടത്തിയിട്ടുണ്ടെന്നും പോലീസിന് പരാതി കൈമാറുകയാണെന്നും ഫോണില്‍ പറഞ്ഞു. പരാതി പോലീസിന് കൈമാറാതിരിക്കണമെങ്കില്‍ 5000 രൂപ വേണമെന്ന് ആവശ്യപ്പെട്ടുവത്രെ. പുതിയ ബസ് സ്റ്റാന്റിലെ ഒരു ഹോട്ടലിന്റെ കൗണ്ടറില്‍ പണം ഏല്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ട് പണം കവറിലാക്കി ഹോട്ടലില്‍ ഏല്‍പ്പിച്ചു. രാത്രി ഏഴ് മണിയോടെ രവികുമാറെന്ന് പരിചയപ്പെടുത്തി ഹുസൈന്‍ ഹോട്ടല്‍ കൗണ്ടറിലെത്തി. കവര്‍ വാങ്ങുന്നതിനിടയില്‍ നാട്ടുകാര്‍ പിടിച്ചു. ഇതിനിടയില്‍ ഷൗക്കത്ത് ഓടിപ്പോയതായി പോലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment