പത്തനാപുരം:[www.malabarflash.com] വിവാദ പ്രസംഗത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് ( ബി) നേതാവ് ബാലകൃഷ്ണ പിള്ളക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലം റൂറല്‍ എസ്പിക്ക് കിട്ടിയ പരാതിയെ തുടര്‍ന്നാണ് നടപടി. പുനലൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
പത്തനാപുരം കമുകുംചേരിയില്‍ എന്‍.എസ്.എസ് കരയോഗത്തിലാണ് മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരെ ആര്‍.ബാലകൃഷ്ണ പിള്ള അതിരൂക്ഷവും അധിക്ഷേപകരവുമായ പ്രസംഗം നടത്തിയത്.
തിരുവനന്തപുരത്ത് പള്ളിയില്‍ നിന്ന് നിന്ന് നായ കുരയ്ക്കുന്നത് പോലെയാണ് ബാങ്ക് വിളിക്കുന്നത് എന്നത് അടക്കമുള്ള ഏറെ അധിക്ഷേപകരമായ കാര്യങ്ങളാണ് പുറത്ത് വന്ന ശബ്ദരേഖയില്‍ പിള്ള പറയുന്നത്.
സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. പത്തനാപുരത്ത് പിള്ളയ്‌ക്കെതിരെ പ്രതിഷേധപ്രകടനവും നടന്നു.
അതേസമയം താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന വാദവുമായി പിള്ള രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് എല്ലാ സമുദായത്തോടും ബഹുമാനമാണെന്നും ബാങ്കുവിളിക്കെതിരെ സംസാരിച്ചിട്ടില്ലെന്നും പിള്ള പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment