മൈസൂരു:[www.malabarflash.com] മൈസൂരു ജില്ലാ മജിസ്‌ട്രേട്ട് കോടതി പരിസരത്ത് സ്‌ഫോടനം. നാലുപേര്‍ക്ക് നിസാര പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് 4.15 നാണ് സംഭവം. കോടതിയിലെ ശൗചാലയത്തിലാണ് സ്‌ഫോടനം നടന്നതെന്ന് അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിചാരണയ്ക്കായി കോടതിയില്‍ എത്തിക്കുന്ന തടവുകാര്‍ ഉപയോഗിക്കുന്ന ശൗചാലയമാണിത്.
ശൗചാലയത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. ലക്ഷ്മിപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. കോടതി സമുച്ചയത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച മൈസൂരുവില്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച രാകേഷിന്റെ മൃതദേഹം ഉച്ചയ്ക്ക് 2.30 വരെ നഗരത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത് കണക്കിലെടുത്ത് നഗരത്തില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം നടന്നത്.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment