കാസര്‍കോട്:[www.malabarflash.com] കുറ്റിക്കോലില്‍ സിപിഐയില്‍ ചേര്‍ന്നതായി അറിയിച്ച സി.പി.ഐ(എം) മുന്‍ ബേഡകം ഏരിയാ സെക്രട്ടറി പി.ഗോപാലന്‍ മാസ്റ്റര്‍,പ്രദേശികമായ ചില വിയോജിപ്പുകളെ തുടര്‍ന്ന് 2015 മാര്‍ച്ച് മാസം മുതല്‍ പാര്‍ട്ടി അംഗത്വം പുതുക്കാത്ത നിലയിലായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ പല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിയോജിപ്പുകള്‍ ഉണ്ടാവുക സ്വാഭാവികമാണെങ്കിലും അത്തരം പ്രശ്‌നങ്ങള്‍ പരിഹാരം കാണാനുള്ള കമ്മ്യൂണിസ്റ്റ് രീതി സ്വീകരിക്കാതെ, പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വമുള്‍പ്പെടെ നടത്തിയ ഇടപെടലിനെ അവഗണിച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് സി.പി.ഐ.എമ്മിന് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വസ്തുത ഇതായിരിക്കെ പാര്‍ട്ടി അംഗങ്ങളും,അനുഭാവികളും,ബന്ധുകളും ഈ യാഥര്‍ത്ഥ്യം മനസിലാക്കി ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്താന്‍ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment