Latest News

“ഇന്ന് കര്‍ക്കിടക വാവ്” ബലിദര്‍പ്പണ സായുജ്യവുമായി തൃക്കണ്ണാട്

ഇന്ന് കറുത്ത വാവ്. ഉത്തരായനത്തില്‍ നിന്നും ദക്ഷിണായനത്തിലേക്ക് ഭുമി മാറുന്ന, ഭുമിയുടെ നിഴല്‍ കൊണ്ട് സൂര്യന്‍ പൂര്‍ണമായും മറയുന്ന ദിനമാണ് കര്‍ക്കിടക വാവ്. പിതൃക്കള്‍ ചന്ദ്രനിലെ ഇരുളില്‍ ഇരുന്നു കൊണ്ട് നമ്മെ, ഇവിടെ വെളിച്ചത്തിലേക്ക് നോക്കുന്നു എന്നു സങ്കല്‍പ്പിച്ചു കൊണ്ട്, അവര്‍ക്കായ് ഒരു ദിവസം. ഇവിടെ നന്മ പെയ്ത് തിരിച്ചുപോയവരുടെ സ്മരണാദിനമാണ് ഇത്.[www.malabarflash.com]


മണ്‍മറഞ്ഞവര്‍ക്കു വേണ്ടി ശേഷിക്കുന്നവരുടെ ഓര്‍മ്മ സദ്യ ഒരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ അവധി നല്‍കുന്നു . തങ്ങളുടെ പിതാമഹന്മാര്‍ക്ക് തര്‍പ്പണം ചെയ്യാന്‍ പതിനായിരങ്ങള്‍് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലേക്ക് എത്തി. രാവിലെ 6 മണിക്കാണ് ബലിദര്‍പ്പണത്തിനു തുടക്കമായത്. മേല്‍ശാന്തി നവീന്‍ ചന്ദ്ര കയര്‍ത്തായയുടെ നേതൃത്വത്തില്‍ 20ല്‍പ്പരം കൗണ്ടറുകളിലുടെ 20 പുരോഹിതന്മാര്‍ മന്ത്രോച്ഛാരണത്തിലുടെ തങ്ങളുടെ പിതാമഹന്മാരെ ഉണര്‍ത്തുന്നു എന്നാണ് വിശ്വാസം. 


തലേന്നു തന്നെ വൃതമെടുത്തെത്തുന്നവര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ കണ്ട് 5 വെറ്റിലയും ഒരു അടക്കയും കാണിക്കപ്പണവും വച്ചു മഹാദേവനെ തൊഴുന്നു. അവിടുന്നു ലഭിക്കുന്ന പുവും അരിയുമായി കൗണ്ടറില്‍ ചെല്ലണം. അഞ്ചു വെറ്റിലയും അടക്കയും കാണിക്കപ്പണവും സമര്‍പ്പിച്ച് മന്ത്രോച്ഛാരണങ്ങളുടെ ശക്തി ആവാഹിച്ച് ഈറനണിഞ്ഞ മെയ്യും മനസുമായി പിതൃതര്‍പ്പണം നടത്തി കടല്‍കുളിച്ച് വീണ്ടും ക്ഷേത്രക്കുളത്തില്‍ മുങ്ങി ശുദ്ധം വരുത്തി മഹാദേവനെ ഒന്നു കുടി ദര്‍ശനം നടത്തി തീര്‍ത്ഥ ജലം വാങ്ങി തലയില്‍ ഉഴിയുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുന്നു. 


പ്രാതല്‍ ദേവസ്വം വക ഒരുക്കിയിട്ടുണ്ടെങ്കിലും മിക്ക ഹൈന്ദവ ഭവനങ്ങളിലും കോഴിയും ഇറച്ചിയുമായി വിഭവ സമൃദ്ധമായ സദ്യ തയ്യാറാക്കും, മദ്യാസക്തിയുള്ള പരേതര്‍ക്ക് പടിഞ്ഞാറ്റയില്‍ വിളമ്പുന്നതിനോടൊപ്പം മദ്യവും ചേര്‍ത്തിരിക്കും. മീത് വെപ്പ് എന്നാണിതിനെ വിശേഷിപ്പിക്കുക.


എല്ലാ വാവുദിവസങ്ങളിലും പരേതര്‍ക്കായി ബലി നല്‍കാമെങ്കിലും കര്‍ക്കിടം തുലാം മാസങ്ങളിലാണ് പ്രാധാന്യം. നനഞ്ഞ വസ്ത്രത്താല്‍ മേല്‍മുണ്ടില്ലാതെ വേണം ദര്‍പ്പണമെന്നാണ് വിശ്വാസം. ദര്‍പ്പപ്പുല്ല് ഞെണിഞ്ഞു കെട്ടിയ പായയില്‍ ഇരുന്നു വേണം ദര്‍പ്പണമെന്നാകിലും ഇന്നു മുന്നു ദര്‍ഭപ്പുല്‍ തുണ്ട് സമര്‍പ്പണ ഇലയില്‍ വെക്കുന്നു. ദര്‍ഭകൊണ്ടു ഞെണിഞ്ഞ് വലത്തെ മോതിര വിരലില്‍ അണിഞ്ഞ പവിത്രവളയത്തില്‍ പരേതരെ സങ്കല്‍പ്പിച്ചു കൊണ്ട് മന്ത്രങ്ങളിലുടെ അവരെ ആവാഹിച്ച് ദര്‍പ്പണം നടത്തുന്നു. അതോടെ പിതൃക്കള്‍ സംതൃപ്തരായി എന്നു കരുതുന്നവരാണ് ഈ ചടങ്ങിനെത്തുന്നത്.


നമ്മുടെ ഉള്ളില്‍ തന്നെ സ്ഥിതി ചെയ്യുന്ന ജീനുകള്‍ അച്ചനമ്മരൂടെ മാത്രമല്ല, അവരുടെ ഏഴു തലമുറകളുടെ സംഭവാനയാണ്. ദര്‍പ്പണം ചെയ്യുന്നവന്റെ ശരീരത്തില്‍ ഇപ്പോഴും അവശേഷിക്കുന്ന ജീനുകളുടെ ഉടമകളായ 7 തലമുറകള്‍ക്കു മുമ്പേ മണ്‍ മറഞ്ഞു പോയ, എന്നാല്‍ ഇപ്പോഴും തന്നിലുടെ ജീവിക്കുന്ന യശശരീരരായവരെ സ്തുതിക്കുന്നതും ഓര്‍മ്മിക്കുന്നതുമായ മന്ത്രങ്ങളും താന്ത്രീക പ്രയോഗങ്ങളുമാണ് ബലിദര്‍പ്പണ വിശേഷങ്ങളില്‍ കാണാന്‍ കഴിയുന്നത്.


മാതാവിന്റെയും പിതാവിന്റെയും ഓരോന്നു വിതം കോശങ്ങളില്‍ നിന്നും ജീവന്‍ ഉള്‍കൊണ്ട നാം നമുക്ക് ജന്മം നല്‍കിയവരേയും, നമ്മെ താലോലിച്ച്, ആശ്രയിച്ച്, നമുക്ക് വേണ്ടി ജീവിച്ചു മരിച്ചു പോയ ബന്ധുക്കളേയും സൃഹൃത്തുക്കളേയും പരിചാരകരേയും, എന്തിനേറെ, ജീവജാലങ്ങളെ ആകെ സ്മരിക്കുന്ന മന്ത്രവുമായാണ് ദര്‍പ്പണം നടക്കുന്നതെങ്കിലും അതില്‍ മുഴുകുന്നവര്‍ക്ക് മിക്കവര്‍ക്കും അതിന്റെ അര്‍ത്ഥ വ്യാപ്തി അറിയാതെയും കേവലം ആചാരണങ്ങള്‍ മാത്രമായുമാണ് ഇന്ന് വാവുബലി ആചരിക്കുന്നത്.
-പ്രതിഭാരാജന്‍
Photos: Vijayaraj Udma






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.