Latest News

വാഹനങ്ങളുടെ മരണപ്പാച്ചില്‍ തടയാന്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകള്‍ അപകട കെണിയായി മാറി; അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധം

ഉദുമ:[www.malabarflash.com] കെ.എസ്.ടി.പിയുടെ പുതിയ റോഡില്‍ വാഹനങ്ങള്‍ ചീറിപ്പായുന്നത് തടയാന്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകള്‍ യാതൊരുവിധ സുരക്ഷയുമില്ലാതെ . അധികൃതരുടെ അശ്രദ്ധ കാരണം സ്പീഡ് ബ്രേക്കറുകള്‍ അപകട കെണിയായി മാറി. അതിന്റെ അവസാനത്തെ രക്ത സാക്ഷിയാണ് തിങ്കളാഴ്ച രാത്രി ഉദുമ പളളത്ത് അപകടത്തില്‍ മരിച്ച റൗഫ്.

പുതിയ കെ.എസ്.ടി.പി റോഡില്‍ അപകടം വര്‍ദ്ധിച്ചതോടെയാണ് ബേക്കല്‍ മുതല്‍ കളനാട് വരെ എട്ടോളം സ്പീഡ് ബ്രേക്കറുകറുകളാണ് രണ്ട് മാസം മുമ്പ് സ്ഥാപിച്ചത്. എന്നാല്‍ യാതൊരുവിധ സുരക്ഷാ മുന്നറിയിപ്പുകളുമില്ലാതെയാണ് ഇത് സ്ഥാപിച്ചത്. സ്പീഡ് ബ്രേക്കറുകറുകളില്‍ റിഫ്‌ളക്ടറുകള്‍ ഘടിപ്പിക്കേണ്ടതാണ്. എന്നാല്‍ ബേക്കല്‍ മുതല്‍ കളനാട് വരെ സ്ഥാപിച്ച മഞ്ഞ നിറമടിച്ച സ്പീഡ് ബ്രേക്കറുകളില്‍ ചുവന്ന നിറത്തില്‍ കേരള പോലീസ് എന്ന് എഴുതി വെച്ചത് മാത്രമാണ്. പരിചയമില്ല യാത്രക്കാര്‍ക്ക് ഇത് വളരെ അടുത്തെത്തിയാല്‍ മാത്രമേ കാണാന്‍ സാധിക്കുകയുളളു.

കൂടാതെ ഇരുമ്പ് പൈപ്പ് കൊണ്ടാണ് സ്പീഡ് ബ്രേക്കറുകള്‍ നിര്‍മ്മിക്കാറ്, എന്നാല്‍ ബേക്കല്‍ മുതല്‍ കളനാട് വരെ സ്ഥാപിച്ചവ നിര്‍മ്മിച്ചിരിക്കുന്നത് കോണ്‍ക്രീററിന് ഉപയോഗിക്കുന്ന കമ്പികൊണ്ടാണ്.

ഉദുമ പള്ളത്ത് അപകടത്തില്‍ റൗഫും കുടുംബവും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറിന് കടന്ന് പോകാന്‍ വേണ്ടി സ്പീഡ് ബ്രേക്കറിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. എന്നാല്‍ മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്നും കണ്ണൂരിേെലക്ക് പോവുകയായിരുന്ന ഷിഫ്‌ററ് കാര്‍ അമിത വേഗതിയില്‍ വന്ന് സ്പീഡ് ബ്രേക്കറില്‍ തട്ടിയ ശേഷം ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീററ് കമ്പികള്‍ കൊണ്ട് നിര്‍മ്മിച്ച സ്പീഡ് ബ്രേക്കര്‍ ബൈക്കില്‍ വന്ന് കുടുങ്ങി 20 മീറററോളം ദുരെ തെറിച്ച് വീഴുകയായിരുന്നു. ഓടി കൂടിയ നാട്ടുകാര്‍ റൗഫിന്റെ ഭാര്യ റുഖ്‌സാനയെയും മക്കളായ റഫ, റാഫി എന്നിവരെയും രക്ഷപ്പെടുത്തിയെങ്കിലും കമ്പികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ റൗഫിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

സംഭവമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും സ്പീഡ് ബ്രേക്കറുകള്‍ അനധികൃതമായി സ്ഥാപിച്ചതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പോലീസ് സ്ഥലം വിടുകയായിരുന്നു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.