Latest News

പൊന്നാനിയില്‍ കളളക്കടത്തിലൂടെ ഒരു പ്രണയകഥ

പൊന്നാനി:[www.malabarflash.com]പൊന്നാനിയില്‍ നാട്ടുകാരെ ഞെട്ടിച്ച കള്ളക്കടത്ത് കഥയുടെ ക്ലൈമാക്‌സ് എത്തിയപ്പോള്‍ പുറത്തായത് കാമുകന്റെ വഞ്ചന. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാര്‍ അമിതവേഗതയില്‍ പൊന്നാനി ഭാഗത്തേക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ച പോലീസ് പൊന്നാനിയില്‍ തടയാന്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ പോലീസിനെ വെട്ടിച്ചു കാര്‍ കടന്നുകളഞ്ഞു.

തുടര്‍ന്നു പോലീസ് കാറിനെ പിന്‍തുടര്‍ന്നു. അതും സിനിമാസ്‌റ്റൈലില്‍. ഏറെ നേരം പിന്‍തുടര്‍ന്ന ശേഷം കാര്‍ തടഞ്ഞു കാറിലുണ്ടായിരുന്നവരെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. എന്നാല്‍ കാറിനുള്ളില്‍ നിന്നു പുറത്തിറങ്ങാന്‍ യുവതി സമ്മതിച്ചില്ല. യുവതിയും പോലീസും ഏറെ നേരം വാക്കേറ്റവും നടന്നു.

കള്ളക്കടത്തുകാരാണ് കാറിലുണ്ടായിരുന്നതെന്നാണ് പോലീസും നാട്ടുകാരും വിചാരിച്ചിരുന്നത്. എന്നാല്‍ സംഭവത്തിന്റെ അവസാനമാണ് കഥയുടെ ചുരുള്‍ അഴിഞ്ഞത്. നാഗര്‍കോവില്‍ സ്വദേശിയായ യുവതി പൊന്നാനി സ്വദേശിയായ യുവാവുമായി കടുത്ത പ്രണത്തിലായിരുന്നു.
ഇതിനിടെ നാട്ടിലേക്കു മടങ്ങിയ യുവാവ് മറ്റൊരു വിവാഹത്തിനു തയ്യാറെടുക്കുന്നതായി അറിഞ്ഞ യുവതി ഗുണ്ടകളെയും കൂട്ടി പൊന്നാനിയില്‍ എത്തുകയായിരുന്നു.

ഈ സമയം യുവതിയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന് കാണിച്ച് നാഗര്‍കോവില്‍ പോലീസില്‍ പരാതി നല്കിയിരുന്നു. സൈബര്‍സെല്‍ വഴി പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തിയ തമിഴ്‌നാട് പോലീസ് ഈ വിവരം പൊന്നാനി പോലീസിന് കൈമാറിയിരുന്നു. ഇതാണ് ഒരു ദിവസം നീണ്ട കള്ളക്കടത്തു കഥയിലേക്ക് വഴി തെളിച്ചത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.