കാഞ്ഞങ്ങാട് [www.malabarflash.com]: റെയില്‍വേ യുടെ സ്ഥലത്ത് നഗരസഭാ ചെയര്‍മാന്‍ താല്‍പ്പര്യമെടുത്ത് ഏര്‍പ്പെടുത്തിയ വാഹന പാര്‍ക്കിംഗ് റെയില്‍വേ നിരോധിച്ചു.
കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിന് പടിഞ്ഞാറ് വശത്ത് റെയില്‍വേയുടെ കോണ്‍ക്രീറ്റ് റോഡരികില്‍ ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്കിംഗ് നിരോധിച്ചുകൊണ്ട് റെയില്‍വേ ബോര്‍ഡ് സ്ഥാപിച്ചു. കൂ ടാതെ പ്ലാസ്റ്റിക് കയര്‍ വലിച്ചുകെട്ടി വാഹനങ്ങള്‍ കയറ്റുന്നത് തടസപ്പെടുത്തുകയും ചെയ്തു.
മാലിന്യം കെട്ടിക്കിടന്നിരുന്ന സ്ഥലത്ത് മണ്ണിട്ട് നികത്തിയതോടെ സ്റ്റേഷന്‍ റോഡ് ഭാഗീകമായി വൃത്തിയായി. വാ ഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതുകൊണ്ട് റെയില്‍വേക്ക് യാതൊരു നഷ്ടവും സംഭവിക്കില്ല. തന്നെയുമല്ല മണ്ണിടുന്നത് ശ്രദ്ധയില്‍െപ്പട്ടിട്ടും മണ്ണിട്ട് പൂര്‍ത്തിയാകുന്നതുവരെ യാ തൊരു തടസങ്ങളും റെയില്‍വേ ഉന്നയിച്ചതുമില്ല. ഏറ്റവും ഒടുവിലാണ് കഴിഞ്ഞ ദിവസം റോഡരികില്‍ കയര്‍ കെട്ടിയും ബോര്‍ഡ് വെച്ചും പാര്‍ക്കിംഗ് നിരോധിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment