Latest News

ഒളിമ്പിക്‌സിനിടെ കല്യാണ നിശ്ചയവും

റിയോ:[www.malabarflash.com] കായിക മാമാങ്കത്തിനിടയില്‍ പ്രണയസാഫല്യമായി വിവാഹ നിശ്ചയവും. ബ്രസീല്‍ വനിതാ റഗ്ബി ടീമംഗമായ ഇസഡോറ സെറുല്‌ളോയും ഒളിമ്പിക്‌സ് വളന്റിയറായ മര്‍യോരി ഇന്‍യയുമാണ് സ്വവര്‍ഗവിവാഹം നിശ്ചയിക്കാന്‍ ഒളിമ്പിക് വേദി തെരഞ്ഞെടുത്ത്.

25കാരിയായ സെറുല്ലയെ റഗ്ബി ടീമില്‍ ഉള്‍പ്പെടുത്തിയ അന്ന് തീരുമാനിച്ചതാണ് വിവാഹ നിശ്ചയം ഈ പുണ്യവേദിയിലാക്കണമെന്ന് 28കാരിയായ ഇന്‍യ പറയുന്നു.

റഗ്ബി മത്സരം അരങ്ങേറുന്ന ഡിയേഡോറോ സ്‌റ്റേഡിയത്തില്‍ ഉച്ചഭാഷിണിയിലൂടെയാണ് ഈ പ്രണയസാഫല്യം സംഘാടകര്‍ വെളിപ്പെടുത്തിയത്. മെഡല്‍ദാന ചടങ്ങിന് ശേഷമായിരുന്നു പ്രഖ്യാപനം. ആസ്‌ട്രേലിയയാണ് സ്വര്‍ണം നേടിയത്. ബ്രസീലിന് ഒമ്പതാം സ്ഥാനമാണുള്ളത്.






Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.