Latest News

കല്ല്യാണം ഉറപ്പിച്ചശേഷം വധുവിന്റെ നഗ്‌നചിത്രങ്ങള്‍ കണ്ടപ്പോള്‍ കല്യാണം വേണ്ടെന്ന് വരന്‍

കോട്ടയം:[www.malabarflash.com] കല്യാണം ഉറപ്പിച്ചശേഷം വധുവിന്റെ നഗ്‌നചിത്രങ്ങള്‍ വാങ്ങി, പടം കണ്ട വരന്‍ ഈ കല്യാണം വേണ്ടെന്ന്. കടുത്തുരുത്തിയിലാണ് പ്രതിശ്രുത വധൂവരന്മാരുടെ ചാറ്റിംഗ് നാട്ടുകാരറിയുന്ന ചീറ്റിംഗ് കേസായി മാറിയത്.

സംഭവം ഇങ്ങനെ ഉദയനാപുരം സ്വദേശിനിയായ പെണ്‍കുട്ടിയും ആദിത്യപുരം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതാണ്. തികച്ചും അറേഞ്ച്ഡ് മാര്യേജ്. എല്ലാ വധുവരന്മാരെപ്പോലെ വിവാഹം ഉറപ്പിച്ചശേഷം ഇരുവരും ചാറ്റിംഗ് തുടങ്ങി. പാതിരാത്രി വരെ നീളുന്ന സംസാരം.

വീട്ടുകാര്യങ്ങളും ഭാവിയുമൊക്കെ പിന്നിട്ട് സംസാരവിഷയം ശരീരശാസ്ത്രത്തെപ്പറ്റിയായി. ഇടയ്ക്ക് യുവാവിനൊരു ആഗ്രഹം ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയെ ജനിച്ചപോലെ ഒന്നു കാണണം. അതായത്, സണ്ണി ലിയോണൊക്കെ ഫോട്ടംപിടിക്കണപോലെ ഒരു നൂഡ് സെല്‍ഫി വേണം. യുവതി ആദ്യമൊന്നും സമ്മതിച്ചില്ല. നിര്‍ബന്ധം സഹിക്കവയ്യാതായതോടെ യുവതിയും കരുതി. കെട്ടാന്‍ പോകുന്നവനല്ലേ. കൊടുത്തു നല്ലൊന്നാന്തരം സെല്‍ഫികള്‍ രണ്ടു മൂന്നെണ്ണം. സംഭവം വരന് ഇഷ്ടപ്പെട്ടു.

കുറേരാത്രികളില്‍ നഗ്‌നസെല്‍ഫികളെ താലോലിച്ച യുവാവിന് ഒരു രാത്രിയില്‍ ചിന്ത വന്നു. കല്യാണത്തിനു മുമ്പേ ഇതുപോലെ തുണിയില്ലാ പടങ്ങള്‍ അയച്ചുതരുന്ന ഇവള്‍ ശരിയല്ല. ഭാവി അമ്മായിയപ്പനെ വിളിച്ചു പറഞ്ഞു, ഈ കല്യാണത്തിനു താല്പര്യമില്ല. കാര്യം ചോദിക്കാന്‍ വിളിച്ച പിതൃസഹോദരിക്കു ഹോട്ട് ഫോട്ടോസും അയച്ചുകൊടുത്തു. ഇനിയും കളിച്ചാല്‍ ഫോട്ടോ മുഴുവന്‍ ഫേസ്ബുക്കില്‍ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.