കാസര്‍കോട്: [www.malabarflash.com] പൊയ്‌നാച്ചി സെന്റ് മേരീസ് ചര്‍ച്ചിലും നായന്മാര്‍മൂലയിലെയും, ബെണ്ടിച്ചാലിലെയും വീടുകളിലും കവര്‍ച്ച നടത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേസിലെ മുഖ്യ സൂത്രധാരനായ കുറ്റിയാടി സ്വദേശി ഷിജു ഇപ്പോള്‍ തിരൂരില്‍ മറ്റൊരു കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലാണ്. ഇയാളെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്യുന്നതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലാകും. കവര്‍ച്ചയ്ക്കായി വാടകയ്‌ക്കെടുത്ത കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാലക്കാട് ചാലുശ്ശേരി ആലിക്കര കൂടുമാടത്തിലെ മുഹമ്മദ് ഷെറിന്‍ (22), നെല്ലിക്കട്ട ചൂരിപ്പള്ളത്തെ ഷെഫീഖ് (20) എന്നിവരാണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. നേരത്തെ ഈ കേസില്‍ കൊയിലാണ്ടി ഇരിങ്ങല്‍ കോട്ടക്കലിലെ കെ എം ഫിറോസ് (32), കുറ്റിയാടി പൂരണം കുഞ്ഞിപ്പറമ്പിലെ അല്‍ത്വാഫ് (32), ചെര്‍ക്കള ബേര്‍ക്കയിലെ ഇജാസ് (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൊയ്‌നാച്ചിയിലെ സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്നും പൊന്‍കുരിശും, നായന്മാര്‍മൂലയിലെ അബ്ദുര്‍ റസാഖിന്റെ വീട്ടില്‍ നിന്നും മൂന്നര പവന്‍ സ്വര്‍ണവും 10,000 രൂപ വിലവരുന്ന ടാബും, റോള്‍ഡ് ഗോള്‍ഡും, ബെണ്ടിച്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ നിന്നും 5,000 രൂപയും സ്വര്‍ണാഭരണവും വാച്ചുമാണ് കവര്‍ച്ച ചെയ്തത്. അബ്ദുര്‍ റസാഖിന്റെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര പവന്‍ സ്വര്‍ണം കോഴിക്കോട് കമ്മാടത്ത് ലൈനിലെ സ്വര്‍ണക്കടയില്‍ നിന്നും, വാച്ച് പ്രതികള്‍ സഞ്ചരിച്ച കെ എല്‍ 14 ആര്‍ 2781 നമ്പര്‍ കാറിനകത്ത് വെച്ചും കണ്ടെത്തിയിട്ടുണ്ട്.
വിദ്യാനഗര്‍ എസ് ഐ അജിത്ത് കുമാര്‍, അഡീഷണല്‍ എസ് ഐ സുരേഷ്, ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഫിലിപ്പ്, ലക്ഷ്മി നാരായണന്‍, നാരായണന്‍, ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കുടുക്കിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment