Latest News

രണ്ടാനമ്മ വഴക്കു പറഞ്ഞു; എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

ഉദുമ[www.malabarflash.com]:o രണ്ടാനമ്മ വഴക്കു പറഞ്ഞതിനാണെന്നു പറയുന്നു, എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനി ക്വാര്‍ട്ടേഴ്‌സിനകത്തു ഫാനില്‍ തൂങ്ങിമരിച്ചു. പാലക്കുന്ന്‌ തിരുവക്കോളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട്‌ സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ നടരാജന്റെ മകള്‍ സരസ്വതി(13)യാണ്‌ മരിച്ചത്‌.

ഞായറാഴ്ച രാത്രിയോടെയാണ്‌ സംഭവം. നടരാജന്‍ ആദ്യ ഭാര്യ ഉഷയെ നേരത്തെ ഉപേക്ഷിച്ചിരുന്നു. അതിനുശേഷം സരസ്വതി ഹരിഹരന്‍, സന്ധ്യ എന്നീ മക്കളുമായി രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ്‌ താമസം. 

ഞായറാഴ്ച രാത്രി ഹെയര്‍ ക്ലിപ്പ്‌ കാണാതായതുമായി ബന്ധപ്പെട്ട്‌ സരസ്വതിയും സഹോദരനും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായിരുന്നു. ഇതില്‍ ഇടപെട്ട രണ്ടാനമ്മ സരസ്വതിയെ വഴക്കു പറഞ്ഞിരുന്നു. പിന്നീട്‌ രണ്ടാനമ്മ കുളിക്കാന്‍ പോയി തിരികെ എത്തിയപ്പോഴാണ്‌ സരസ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.
ജഡം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പോലീസ് പൊലീസ്‌ കേസെടുത്തു. ബേക്കല്‍ ഫിഷറീസ്‌ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനിയാണ്‌ സരസ്വതി.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.