Latest News

ഉദുമ പള്ളത്ത് സ്പീഡ് ബ്രേക്കറിന് സമീപം നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ച് യുവാവ്‌ മരിച്ചു.

ഉദുമ:[www.malabarflash.com] ഉദുമ പള്ളത്ത് സ്പീഡ് ബ്രേക്കറിന് സമീപം നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ച് തെക്കില്‍ സ്വദേശി മരിച്ചു. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു.  തെക്കില്‍ ഫെറിയിലെ പെരുന്നാള്‍ പറമ്പില്‍ തോണി ഹൗസില്‍ അബ്ദുര്‍ റഹ് മാന്‍- ആയിഷ ദമ്പതികളുടെ മകന്‍ റൗഫാ (38) ണ് മരിച്ചത്. റൗഫിന്റെ ഭാര്യ ബേക്കലിലെ റുഖ്‌സാന(26), മക്കളായ റഫ (7), റാഫി (5) എന്നിവര്‍ക്ക് പരിക്കേററത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പള്ളം രഞ്ജീസ് തിയേറററിന് മുന്നിലായിരുന്നു അപകടം.

ബേക്കലെ ഭാര്യാ വീട്ടില്‍ നിന്നും തെക്കിലിലേക്ക് മടങ്ങുന്നതിനിടെ പളളത്തിലെത്തിയപ്പോള്‍ എതിരെ വന്ന കാറിന് കടന്ന് പോകാന്‍ വേണ്ടി സ്പീഡ് ബ്രേക്കറിന് സമീപം ബൈക്കി നിര്‍ത്തിയിട്ടു. എന്നാല്‍ ഉദുമ ഭാഗത്ത് നിന്നും അമിത വേഗതിയില്‍ വന്ന ഷിഫ്‌ററ് കാര്‍ സ്പീഡ് ബ്രേക്കറിനിടിച്ച് ബൈക്കില്‍ ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ റൗഫും കുടുംബവും സ്പീഡ് ബ്രേക്കറില്‍ കുടുങ്ങി പോയി. നാല് പേരെയും കൊണ്ട് സ്പീഡ് ബ്രേക്കല്‍ 20 മീറററോളം ദുരെ റോഡരികിലേക്ക് തെറിച്ചു വീഴുകയായിരുന്നു. 

ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസര്‍കോട്ടെ ആശുപത്രിയിലേക്കും കൊണ്ടു പോയങ്കിലും റൗഫ് മരണപ്പെടുകയായിരന്നു.
ഇതില്‍ ഒരു കുട്ടിയുടെ നില കൂടുതല്‍ ഗുരുതരമായതിനാല്‍ മംഗലാപുരത്തേ് കൊണ്ടു പോയി.
സഹോദരങ്ങള്‍: ഷാഫി, അഹ് മദലി, ജലീല്‍, ഹാജിറ








Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.