റിയാദ്: [www.malabarflash.com] സൗദി അറേബ്യയില്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ 16 മലയാളികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി. സൗദി ഓജര്‍ കമ്പനിയിലെ ജീവനക്കാരാണ് മടങ്ങിയത്. കൊച്ചിയിലേക്ക് സൗദി ഗവണ്‍മെന്റ് അനുവദിച്ച ടിക്കറ്റിലാണ് ഇവര്‍ യാത്ര തിരിച്ചത്.
നിര്‍മ്മാണ മേഖലയിലെ തൊഴില്‍ പ്രതിസന്ധിയില്‍ ജോലിയും ശമ്പളവും ഇല്ലാതെ ഒരു വര്‍ഷമായി ദുരിതത്തിലായവരാണ് നാട്ടിലേക്ക് മടങ്ങിയത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നിന്ന് 2846 തൊഴിലാളികളാണ് രണ്ട് മാസത്തിനിടെ ഇന്ത്യയിലേക്ക് മടങ്ങിയത്. ഇതില്‍ 76 പേര്‍ മലയാളികളാണ്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഈ മാസം 25ന് മുമ്പ് പുതിയ തൊഴിലുടമയെ കണ്ടെത്തുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
ഇത്തരക്കാരുടെ ശമ്പള കുടിശികയും സേവനാനന്തര ആനുകൂല്യങ്ങളും എംബസി മുഖേന തൊഴിലാളികള്‍ക്ക് കൈമാറുന്നതിന് നിയമ സഹായം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. മന്ത്രാലയം അറിയിച്ച കാലാവധി ഞായറാഴ്ച അവസാനിച്ചതോടെ കൂടുതല്‍ തൊഴിലാളികള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയിലേക്ക് മടങ്ങും.
നാട്ടിലേക്ക് മടങ്ങിയവര്‍ ആനുകൂല്യം നേടുന്നതിന് ഇന്ത്യന്‍ എംബസിക്ക് പവര്‍ ഓഫ് അറ്റോര്‍ണി സമര്‍പ്പിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തൊഴിലാളികളാണ് ജോലി നഷ്ടമായ ഇന്ത്യക്കാര്‍. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ 7,500 ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment