കാഞ്ഞങ്ങാട്:[www.malabarflash.com] മാണിക്കോത്ത് കെ.എച്ച്.എം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പിടിഎ കമ്മിറ്റിയും മാവുങ്കാല്‍ സഞ്ജീവനി ഹോസ്പിറ്റലും സിംസ് കോംട്രസ്റ്റ് കണ്ണാശുപത്രിയും കൈകോര്‍ത്ത് നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു.
വർദ്ധിച്ച് വരുന്ന ആരോഗ്യ പ്രശ്‌നങ്ങൾ കാരണം
മരുന്നുകൾക്ക് ഭക്ഷണത്തിനെക്കാൾ ചിലവ് വരുന്ന സാഹചര്യത്തിൽ എന്ത് കൊണ്ടും ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന കരുണയുടെ ഉദാത്തമായ മാതൃകയാകണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി.ബഷീര്‍ കൂട്ടിച്ചേർത്തു,
കുട്ടികളും വൃദ്ധന്മാരുമടങ്ങുന്ന എഴുന്നൂറില്‍ പരം രോഗികളാണ് ക്യാമ്പിൽ എത്തിച്ചേർന്നത്. ചികിൽസതേടി ക്യാമ്പിൽ എത്തുന്ന രോഗികൾക്ക് സഹായത്തിനും മറ്റും കർമ്മനിരതരായി പ്രവർത്തിച്ച മാണിക്കോത്തിന്‍റെ യുവ കൂട്ടായ്മയായ ഗ്രീൻസ്റ്റാർ ക്ലബ് പ്രവർത്തകരുടെ പ്രവർത്തനം രോഗികൾക്ക് ഏറെ ആശ്വാസമായി.
പിടിഎ പ്രസിഡന്‍റ് അബ്ദുല്ല മുട്ടുന്തല അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ അസീസ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.ദാമോദരന്‍, മുബാറക് ഹസൈനാര്‍ ഹാജി, ഷീബ ഉമ്മര്‍, സഞ്ജീവനി ഹോസ്പിറ്റല്‍ ഡയറക്ടര്‍ നാരായണന്‍ കുളങ്ങര, കോംട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍, കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, സഞ്ജീവനി പി.ആര്‍.ഒ അഭിലാഷ് മടിക്കൈ, സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ഹാജി, കെ.എന്‍.എച്ച്.മുഹമ്മദ്കുഞ്ഞി, പി.വി.ഷംസുദ്ധീന്‍, അബ്ദുൽ റഹ്മാൻ മുട്ടുന്തല, കെ.വി.അബ്ദുൽ സലാം മുക്കൂട്, കെ.വി.ഇബ്രാഹിം. എം.പി.നൗഷാദ്, എം.സി.മുഹമ്മദ്, സമീറ ടീച്ചർ തുടങ്ങിയവര്‍ സംസാരിച്ചു
മെഡിക്കല്‍ ക്യാമ്പില്‍ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ.ഇ.വേണുഗോപാല്‍, ഓര്‍ത്തോ സര്‍ജന്‍ ഡോ.ഗൗതം, ജനറല്‍ സര്‍ജ്ജറി ഡോ.ഗിരിധര്‍റാവു, ഫാമിലി മെഡിസിന്‍ അജിത്ത്.എസ്.റാത്തോഡ്, ഗൈനക്കോളജിസ്റ്റ് ഡോ.രേഷ്മ സുവര്‍ണ്ണ, ഇ.എന്‍.ടി. ഡോ.ജയപ്രസാദ്, പള്‍മണറി മെഡിസിന്‍ ഡോ.രവീന്ദ്രന്‍, യൂറോളജി ഡോ.കെ.സന്ദീപ്, ദന്തരോഗ വിദഗ്ദ്ധന്‍ ഡോ.ഷാ മേനോന്‍, നേത്രരോഗവിദഗ്ദ്ധരായ സോണി സോമന്‍, എ.വി.സുകുമാരന്‍ എന്നീ ഡോക്ടര്‍മാര്‍ സൗജന്യമായി രോഗനിര്‍ണ്ണയം നടത്തുകയും പാരമെഡിക്കൽ- ലബോറട്ടി സഹായത്തോടെ രോഗ നിർണ്ണയവും സൗജന്യ മരുന്ന് വിതരണും നടത്തുകയും ചെയ്തു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment