ചട്ടഞ്ചാല്‍: [www.malabarflash.com] സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ചട്ടഞ്ചാല്‍ തെക്കിലിലെ സിയാദ്, മുസമ്മില്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ പൊയ്‌നാച്ചി 55ാം മൈയിലിലാണ് അപകടം. കണ്ണൂരില്‍ നിന്നു മംഗഌരുവിലേയ്ക്കു പോവുകയായിരുന്ന കാര്‍ എതിര്‍ഭാഗത്തേയ്ക്കു പോവുകയായിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൊയ്‌നാച്ചി, ചട്ടഞ്ചാല്‍ ഭാഗങ്ങളിലായി അഞ്ചു അപകടങ്ങളാണ് ഉണ്ടായത്.
Keywords: Chattanchal, Accident, Injured, Kasaragod, Scooter, Car, Students, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment