മുംബൈ: [www.malabarflash.com] മുംബൈയില്‍ നിന്നിതാ കരളലിവില്ലാത്ത ഒരു മകന്റെയും മരുമകളുടെയും വാര്‍ത്ത. 80 വയസ്സുള്ള വൃദ്ധയായ അമ്മയെ മകനും മരുമകളും തലകീഴായി കെട്ടിത്തൂക്കി. സീലിംഗ് ഫാനില്‍ തലകീഴായി കെട്ടിത്തൂക്കിയ ശേഷം ഫാന്‍ ഓണാക്കി ഫാന്‍ കറക്കുകയും ചെയ്തു. ഇയാളുടെ മകളും ഇവര്‍ക്കൊപ്പം ഈ ക്രൂരകൃത്യത്തിന് കൂട്ടുനിന്നു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസിനും വീഡിയോ ലഭിച്ചു.
എന്നും മകന്‍ ഇത്തരത്തില്‍ അമ്മയെ ക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്നു പോലീസ് പറയുന്നു. സ്ഥിരമായി മകന്‍ അമ്മയെ ബെഡ്ഷീറ്റു കൊണ്ടു കെട്ടി തലകീഴായി ഫാനില്‍ തൂക്കിയിട്ട ശേഷം ഫാന്‍ ഓണാക്കും. തുടര്‍ന്ന് കുടുംബത്തോടൊപ്പം ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി രസിക്കുന്നതായിരുന്നു മകന്റെയും ഭാര്യയുടെയും രീതിയെന്ന് പോലീസ് പറയുന്നു. മൂന്നു വര്‍ഷമായി പീഡനം തുടര്‍ക്കഥയാണെന്നും പോലീസ് പറയുന്നു. സുരേന്ദ്ര വൈദ്(47), ഭാര്യ ബബിത (43), മകള്‍ അക്ഷയ (19)എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
എന്നാല്‍ അമ്മ മാനസിക രോഗിയാണെന്നാണ് മകന്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ നിന്നിറങ്ങിപ്പോകും. ഇങ്ങനെ ഇറങ്ങിപ്പോകാതിരിക്കാന്‍ പേടിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നാണ് മകന്‍ പോലീസിനോടു പറഞ്ഞത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് മകനും കുടുംബവും ഇങ്ങനെ പറഞ്ഞത്.
Keywords: Mumbai, Mother, 80 Year old woman, National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment