കാസര്‍കോട്:[www.malabarflash.com] ഭര്‍ത്താവിന്റെ കൊടുംക്രൂരതയ്‌ക്ക് ഇരയായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ജീവനുമായി മല്ലിട്ടുകൊണ്ടിരുന്ന യുവതി ഒടുവില്‍ കണ്ണടച്ചു.
ഉത്തര്‍പ്രദേശ് ലക്‌നൗ സ്വദേശിനിയും വിദ്യാനഗര്‍, ചാലയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ അഫ്രീന (22)യാണ് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്. ഇതേ തുടര്‍ന്ന് നേരത്തെ കൊലപാതക ശ്രമക്കേസില്‍ കസ്റ്റഡിയിലായ ഭര്‍ത്താവിനെതിരെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തു.
അഞ്ചുവര്‍ഷത്തോളമായി വിദ്യാനഗറില്‍ തയ്യല്‍തൊഴിലാളിയായ ലക്‌നൗ സ്വദേശി നവീസ് (28)ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് അഫ്രീനയ്‌ക്ക് പൊള്ളലേറ്റത്. ഉച്ചയ്‌ക്ക് ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് അഫ്രീനയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയവരാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ അഫ്രീനയില്‍ നിന്ന് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റും ഡോക്‌ടറും മൊഴിയെടുത്തിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ അഫ്രീനയില്‍ നിന്ന് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റും ഡോക്‌ടറും മൊഴിയെടുത്തിരുന്നു.
ഭാര്യയിന്മേലുള്ള സംശയത്തെ തുടര്‍ന്നാണ് കൃത്യം ചെയ്‌തതെന്നാണ് പ്രതി വ്യക്തമാക്കിയതെന്ന് പോലീസ് പറഞ്ഞു. അഫ്രീന ഗര്‍ഭിണിയായിരുന്നു. ലക്‌നൗവിലെ നിഹാല്‍-മൗസീന ദമ്പതികളുടെ മകളാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment