Latest News

ഇരുവൃക്കകളും തകരാറിലായി ഗൃഹനാഥന്‍ ചികില്‍സാ സഹായം തേടുന്നു

പുല്ലൂര്‍:[www.malabarflash.com] ഇരുവൃക്കകളും തകരാറിലായി മംഗലാപുരം കെ.എം.സി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കെ.രമേശന്‍ ഉദാരമതികളുടെ കനിവ് തേടുന്നു. മാക്കരംകോട്ട് താമസിക്കുന്ന രമേശന് ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഡയാലിലിസിന് വിധേയനാകണം.

ജീവന്‍ രക്ഷിക്കണമെങ്കില്‍ വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. നിര്‍ദ്ധനകുടുംബത്തിലെ അംഗമായ രമേശന്‍റെ ചികില്‍സയ്ക്കായി ഇപ്പോള്‍ മൂന്ന് ലക്ഷത്തോളം ചെലവായിട്ടുണ്ട്. 

വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്താല്‍ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുള്ളൂ. രമേശന്‍റെ ചികില്‍സയ്ക്ക് വേണ്ടി നാട്ടുകാരുടെ സഹകരണാര്‍ത്ഥം എസ്.ബി.ടി. കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ കെ.രമേശന്‍ ചികില്‍സാ സഹായ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 

അക്കൗണ്ട് നമ്പര്‍: 67375442912, IFSC CODE: SBTR 0000402. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വനീര്‍ മനോജ് വാരിക്കാട്ട് - 9961181831, വി.നാരായണന്‍ മാസ്റ്റര്‍ -9847343296.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.