കൊച്ചി:[www.malabarflash.com] പതിനഞ്ചു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സിനിമാ സീരിയല്‍ കാമറാമാന്‍ ചേരാനെല്ലൂര്‍ പള്ളത്തുംപറമ്പില്‍ ഷിബുവിനെ (39) പോലീസ് അറസ്റ്റു ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമം ചുമത്തി . ജാമ്യമില്ലാ വകുപ്പാണിത്.
പെണ്‍കുട്ടിയുടെ അച്ഛന്റെയും ഇളയച്ഛന്റെയും സുഹൃത്തായ ഷിബു കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ മൊബൈല്‍ഫോണില്‍ ഗെയിം കളിച്ചുക്കൊണ്ടിരുന്ന കുട്ടിയെ കയറിപ്പിടിക്കാനായിരുന്നു നീക്കം. അശ്‌ളീലചുവയോടെ സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനുശേഷവും പണതവണ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി വീട്ടില്‍ വിവരം ധരിപ്പിച്ചു.
കഴിഞ്ഞ ദിവസം വനിതാ സെല്ലില്‍ പരാതിയും നല്‍കി. ഇതോടെ മുങ്ങിയ ഷിബുവിനെ ചേരാനെല്ലൂര്‍ എസ്.ഐ. വിബിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment