Latest News

ആദ്യരാത്രിയില്‍ ഒളിച്ചോടിയ നവവധുവും മുറച്ചെറുക്കനായ കാമുകനും വിവാഹിതരായി

കാഞ്ഞങ്ങാട്:[www.malabarflash.com] ആദ്യരാത്രിയില്‍ ഭര്‍ത്താവിനു നല്‍കാനായി പാലെടുക്കാന്‍ അടുക്കളയിലേയ്ക്കു പോയി ഒളിച്ചോടിയ നവവധുവിനെ മുറച്ചെറുക്കനായ കാമുകന്‍ വിവാഹം കഴിച്ചു

ഭര്‍തൃവീട്ടുകാരുടെ പരാതി പ്രകാരം പോലീസ് തെരയുന്നതിനിടയിലാണ് ഇരുവരും വിവാഹിതരായത്. ബേഡകം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുണ്ടംകുഴിക്കു സമീപത്തെ യുവാവും മടിക്കൈ സ്വദേശിനിയും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ ഞായറാഴ്ച ബേഡകത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് നടന്നത്.

വിവാഹത്തില്‍ ഇരു വീട്ടുകാരുടെയും ബന്ധുക്കളും നാട്ടുകാരും സംബന്ധിച്ചിരുന്നു. കല്യാണത്തിനു ശേഷം വധു ഭര്‍തൃവീട്ടിലെത്തി ആദ്യ രാത്രിയില്‍ ഭര്‍ത്താവിനു പാലു നല്‍കുന്ന ചടങ്ങുണ്ട്. 

സാധാരണ രീതിയില്‍ നവവധുവിന്റെ കൈയില്‍ പാലെടുത്ത് കൊടുത്ത് മണിയറയിലേയ്ക്ക് പറഞ്ഞയക്കാറ് വരന്റെ അടുത്ത ബന്ധുക്കളായ സ്ത്രീകളായിരിക്കും. എന്നാല്‍ ബേഡകത്തെത്തിയ നവവധു അതിനു തയ്യാറാകാതെ അടുക്കയിലെത്തി താന്‍ തന്നെ പാലു ചൂടാക്കി കൊണ്ടുവരാമെന്നു പറയുകയായിരുന്നുവത്രേ. ആഗ്രഹത്തിനു ഭര്‍തൃവീട്ടുകാര്‍ എതിരുനിന്നില്ല. 

പാലെടുക്കാന്‍ പോയ നവവധുവിനെ ഏറെ കഴിഞ്ഞിട്ടും കാണാതായതോടെയാണ് കഥയാകെ തിരിഞ്ഞത്.
നവവധുവിനെ കാണാനില്ലെന്നു ഉറപ്പാക്കിയ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കല്യാണത്തിനു അണിഞ്ഞ ആഭരണങ്ങള്‍ കാണാനില്ലെന്നും വ്യക്തമായി. 

എന്നാല്‍ താലിമാലയും വരന്‍ അണിയിച്ച മോതിരവും മണിയറയില്‍ ഊരിവച്ചനിലയില്‍ കാണപ്പെട്ടു. 

വിവരം ഉടന്‍ തന്നെ യുവതിയുടെ വീട്ടുകാരെയും ബേഡകം പൊലീസിലും അറിയിച്ചു. ഇതനുസരിച്ച് പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് തങ്ങളെ ആരും അന്വേഷിക്കേണ്ടെന്നും തങ്ങള്‍ പറശ്ശിനി കടവ് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നും കാമുകന്‍ പോലീസിനെ അറിയിച്ചത്. 

നവവധുവിന്റെ മുറച്ചെറുക്കനാണ് കാമുകന്‍. അവര്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിച്ചുകൊടുക്കാന്‍ യുവതിയുടെ വീട്ടുകാര്‍ തയ്യാറായിരുന്നില്ലത്രേ.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.