Latest News

പതിനഞ്ചാം വയസില്‍ അമ്മായിയെ വിവാഹം കഴിച്ചു, പിന്നെ അമ്മായിയുടെ മകളേയും; ദാമ്പത്യ ജീവിതത്തെക്കുറിച്ച് ശൈലേഷ് ഭായി പറയുന്നു


ധാക്ക: [www.malabarflash.com] അറുപത് വയസിനവിടെ രണ്ട് ദാമ്പത്യ ജീവിതങ്ങള്‍. അതും അമ്മായിയേയും അമ്മായിയുടെ മകളേയും. ബംഗ്ലാദേശ് സ്വദേശിയായ ശൈലേഷ് ഭായിയാണ് അമ്മായിയേയും മകളേയും വിവാഹം കഴിച്ച് ദാമ്പത്യ ജീവിതം നയിക്കുന്നത്. മൂന്ന് പേരും ഒരു വീട്ടില്‍ കഴിയുന്നു. തങ്ങളുടേത് സുഖജീവിതമെന്ന് മൂന്ന് പേരും ഒരേ സ്വരത്തില്‍ പറയുന്നു.

പതിനഞ്ച് വയസ് പ്രയാമുള്ളപ്പോഴാണ് അമ്മായി ഷോര്‍മി നോക്‌റെക്കിനെ ശൈലേഷ് വിവാഹം കഴിച്ചത്. ആചാരങ്ങളുടെ ഭാഗം കൂടിയായിരുന്നു ആ വിവഹമെന്നും ശൈലേഷ് ഓര്‍ക്കുന്നു. ഭര്‍ത്താവ് മരിച്ച് വിധവയായി കഴിയുന്നവരെ കുടുംബത്തിലുള്ളവര്‍ തന്നെ വിവാഹം കഴിക്കണമെന്നതാണത്. അങ്ങനെ ഭര്‍ത്താവ് മരിച്ചതോടെ അമ്മായിയെ തനിക്ക് വിവാഹം കഴിക്കേണ്ടതായി വന്നു. കുടുംബത്തില്‍ രണ്ട് അമ്മാവന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ നേരത്തെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിന് ശേഷം പത്ത് വര്‍ഷം അമ്മായിക്കൊപ്പം ഒരുമിച്ച് ജീവിച്ചു. പ്രായത്തില്‍ മുതിര്‍ന്നതായതുകൊണ്ടും അമ്മായി ആയിരുന്നതുകൊണ്ടും അവരെ ബഹുമാനിച്ചിരുന്നു. അമ്മായിക്കും തനിക്കും കുട്ടികളില്ല എന്നും ശൈലേഷ് പറഞ്ഞു.

ഇതിന് ശേഷം ഷോര്‍മി അമ്മായിയുടെ നിര്‍ബന്ധപ്രകാരം ശൈലേഷ് മകള്‍ ജെല്ലിറ്റയെ വിവാഹം കഴിക്കുകയായിരുന്നു. ഇതിനും ഇവരുടെ നിയമങ്ങള്‍ അനുശാസിക്കുന്നു. ജെല്ലിറ്റയ്ക്ക് ഏഴ് വയസുണ്ടാരുന്നപ്പോഴാണ് ആ വിവാഹം. എന്നാല്‍ ജെല്ലിറ്റയ്ക്ക് പതിനേഴ് വയസ് തികഞ്ഞപ്പോഴാണ് ഇവരുടെ യഥാര്‍ത്ഥ ദാമ്പത്യ ജീവിതം ആരംഭിച്ചത്. ശൈലേഷ്-ജെല്ലിറ്റ ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.

ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പമുള്ള ജീവിതത്തില്‍ താന്‍ വളരെയധികം സന്തുഷ്ടയാണെന്ന് ജെല്ലിറ്റ പറയുന്നു. വിവാഹ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ താന്‍ വളരെയധികം ചെറുപ്പമായിരുന്നു. ശൈലേഷ് മികച്ച ഒരു ഭര്‍ത്താവാണ്. ആചാരങ്ങളിലും മറ്റും വിശ്വാസമുള്ള ആളാണദ്ദേഹമെന്നും ജെല്ലിറ്റ പറഞ്ഞു.

Keywords: Shailesh, Marriage, World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.