Latest News

സൗദി ദേശീയ ദിനത്തില്‍ ഗതാഗത നിയമം ലംഘിച്ചാല്‍ പിഴ ശിക്ഷ


റിയാദ്: [www.malabarflash.com] സൗദി ദേശീയ ദിനത്തില്‍ ഗതാഗത നിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ട്രാഫിക് വകുപ്പിന്റെ മുന്നിറിയിപ്പ്. നാളെയാണ് സൗദി ദേശീയ ദിനം. നിയമ ലംഘനങ്ങള്‍ സ്വദേശികളും വിദേശികളും അധികൃതരെ അറിയിക്കണമെന്നും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്തെങ്ങും ഒരുക്കിയിരിക്കുന്നത്. നാളെ വാരാന്ത്യ അവധി ആയതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദേശീയ ദിനത്തിന്റെ ഭാഗമായി ഇന്ന് അവധി നല്‍കിയിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളുടെ നിറങ്ങള്‍ മാറ്റുന്നതിനും മറ്റും കര്‍ശന നിര്‍ദ്ദേശങ്ങളാണ് ട്രാഫിക് വകുപ്പ് നല്‍കിയിരിക്കുന്നത്. 

വാഹനങ്ങളില്‍ പച്ച നിറം പൂശുന്നതും മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തുന്നതും അനുവദിക്കില്ല. ഭരണാധികാരികളുടെ ചിത്രങ്ങള്‍ പതിക്കുന്നതും നിയമ ലംഘനമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തും. വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. ഗതാഗത തടസം സൃഷ്ടിക്കുന്ന ആഘോഷളും പ്രകടനങ്ങളും അനുവദിക്കില്ലെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.

1932 സെപ്തംബര്‍ 23ന് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ സൗദ് രാജാവ് സൗദി അറേബ്യ സ്ഥാപിച്ചതിന്റെ സ്മരണക്കാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.<

Keywords: Gulf News,Penalties, Vehicles, Saudi National Day, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.