കൊച്ചി:[www.malabarflash.com] മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247, കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' (KPAC)യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന നാല് ഗാനങ്ങളും സൂരജ് എസ് കുറുപ്പിന്റെ ഒരു ഗാനവുമാണ് ആല്‍ബത്തിലുള്ളത്.
സിദ്ധാര്‍ത്ഥ ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' ഉദയ പിക്‌ചേഴ്‌സ്ന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനാണ് നിര്‍മ്മിച്ചിരിക്കുന്നത്.
സിദ്ധാര്‍ത്ഥ ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' ഉദയ പിക്‌ചേഴ്‌സ്ന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനാണ് നിര്‍മ്മിച്ചിരിക്കുന്നത്.
30 വര്‍ഷങ്ങള്‍ക്ക് ശേഷം 'ഉദയ പിക്‌ചേഴ്‌സ്'ന്റെ തിരിച്ചുവരവ് സാക്ഷ്യം വഹിക്കുന്ന ഈ ചിത്രത്തില്‍ അനുശ്രീയാണ് നായിക. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, കെ പി എ സി ലളിത, സുധീഷ്, മണിയന്‍പിള്ള രാജു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം നീല്‍ ഡി കൂഞയും ചിത്രസംയോജനം വിനീബ് കൃഷ്ണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാലിന്റേതാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment