[www.malabarflash.com] കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സത്യന്‍ അന്തിക്കാടിന്റെ നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. ഒരിക്കല്‍ മമ്മൂട്ടിയെ നായകനാക്കി ലണ്ടന്‍ പശ്ചാത്തലത്തില്‍ സത്യന്‍ അന്തിക്കാട് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ വിസയും ടിക്കറ്റുമൊക്കെ ഏര്‍പ്പാട് ചെയ്യാന്‍ സമയമായപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്‍മാറി. അതിന് കാരണം ദുല്‍ഖര്‍ സല്‍മാനായിരുന്നു. ആ കഥ ഏറെക്കാലത്തിന് ശേഷം സത്യന്‍ അന്തിക്കാട് ഓര്‍ത്തെടുക്കുന്നതിനും കാരണമുണ്ട്. പുതിയ ചിത്രം ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറാണ് നായകനായി എത്തുന്നത്.
സത്യന്‍ അന്തിക്കാടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പണ്ട്, ലണ്ടനില്‍ വെച്ചൊരു സിനിമയെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു നായകന്‍. അന്നും ഇന്നത്തെ പോലെ സൂപ്പര്‍ സ്റ്റാറാണ് മമ്മൂട്ടി. വിസയും ടിക്കറ്റുമൊക്കെ ഏര്‍പ്പാട് ചെയ്യാന്‍ സമയമായപ്പോള്‍ അദ്ദേഹം പറഞ്ഞു.
'ക്ഷമിക്കണം. ഈ സമയത്ത് വിദേശത്തേക്ക് വരുവാന്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. എന്നെയൊന്ന് ഒഴിവാക്കി തരണം'. കാരണം വളരെ ന്യായമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജന്‍മം നല്‍കാന്‍ പോകുന്നു. സിനിമയുടെ ഷെഡ്യുള്‍ കൃത്യം ആ സമയത്താണ്.
'പസവ സമയത്ത് ഞാന്‍ അടുത്തുണ്ടാവണം. അത് എന്റേയും ഭാര്യയുടെയും ആഗ്രഹമാണ്. ഞാന്‍ സമ്മതിച്ചു'. അന്ന് ജനിച്ച കുഞ്ഞിന് മമ്മൂട്ടി 'ദുല്‍ഖര്‍ സല്‍മാന്‍' എന്ന് പേരിട്ടു.
അതിശയം തോന്നുന്നു. ആ കുഞ്ഞാണ് എന്റെ പുതിയ സിനിമയിലെ നായകന്‍. അനായാസമായ അഭിനയത്തിലൂടെ ദുല്‍ഖര്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. അത് കാണാന്‍ പ്രേക്ഷകര്‍ ക്രിസ്മസ് വരെ കാത്തിരിക്കണം. 'ജോമോന്റെ സുവിശേഷങ്ങള്‍' ചിത്രീകരണം തുടരുകയാണ്.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment