കോഴിക്കോട്: [www.malabarflash.com]മാധ്യമപ്രവര്‍ത്തകയായ ദളിത്‌പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് തന്ത്രപൂര്‍വ്വം കുടുക്കി. വൈത്തിരിയിലെ റിസോര്‍ട്ടില്‍ വച്ചാണ് പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പരാതിക്കാരിയായ പെണ്‍കുട്ടിയെക്കൊണ്ടു സൗഹൃദം നടിച്ചു വിളിപ്പിച്ചു കോഴിക്കോട്ടെ മാളിലേക്കു വരുത്തിയാണു യുവാവിനെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് കക്കോടി സ്വദേശിയും സിനിമാ പ്രവര്‍ത്തകനുമായ ഷാഫി(26)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കുറച്ചു മാസം മുമ്പാണ് ഷാഫി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു യുവതിയുടെ പരാതി.
ഷാഫിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ക്യാമറയോ ഫോണോ കണ്ടെത്തിയില്ല. പെണ്‍കുട്ടി ഷാഫിയെ ഫോണില്‍ വിളിച്ചു കാണണമെന്നാവശ്യപ്പെട്ടു. എന്നാല്‍ താന്‍ പല സ്ഥലങ്ങളിലാണെന്നു പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ഷാഫി ശ്രമിച്ചു. ചൊവ്വാഴ്ച പോലീസിന്റെ നിര്‍ദേശപ്രകാരം വീണ്ടും വിളിക്കുകയും കോഴിക്കോട്ടെ മാളില്‍വച്ചു കാണാന്‍ യുവാവ് തയാറാവുകയുമായിരുന്നു.
ഈ വിവരം പോലീസിനെ അറിയിച്ചു. യുവാവ് മാളിലെത്തുന്നതും കാത്ത് പോലീസും നിന്നു. ഷാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തതുകണ്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടു. ഷാഫിയെ കോടതി പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
Keywords: Kozhikode, Rape, Accused, Arrested, Kerala, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment