Latest News

നാഷണൽ വടംവലി: കേരളത്തിന് നാല് മെഡലുകൾ

കാഞ്ഞങ്ങാട്:[www.malabarflash.com]  പഞ്ചാബിലെ മൈൻസയിൽ നടക്കുന്ന 29-മത് സീനിയർ പുരുഷ-വനിത നാഷണൽ വടംവലിചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൽസരിച്ച നാല് ഇനങ്ങളിലും മെഡലുകൾ.

വനിത വിഭാഗമായ 480, 500 കിലോ മൽസരങ്ങളിൽ വെളളിയും പുരുഷവിഭാഗമായ 600, 640 കിലോ മൽസരത്തിൽ വെങ്കലവുമാണ് കേരളം നേടിയത്. 480 കിലോ മൽസരത്തിൽ കേരളത്തിന് വേണ്ടി എം.ജെ.അനുശ്രീ വയനാട് (ക്യാപ്റ്റൻ ), ഇടുക്കിയിൽ നിന്ന് എസ്.പി. ഗീതു, ഹിബ മോൾ, ഹരിത ചന്ദ്രൻ, ആതിര ബിനു, വയനാട് നിന്ന് അനുഷ കെ.ജോസഫ്, ജീൻഷ ബെന്നി, തിരുവനന്തപുരത്ത് നിന്ന് എം.എസ്.നീതു, ഡി.ജെ.അമല.

500 കിലോമൽസരത്തിൽ സി.പി.തൗഫിറ പാലക്കാട് (ക്യാപ്റ്റൻ ) , എസ്.എസ്.ആമീന, എസ്.വിദ്യ തിരുവന്തപുരം, ഷെറിൻ സേവ്യർ കാസർകോട്, ആഞ്ജലി എറണാകുളം, പി.എസ്.അതുല്ല്യ വയനാട് , ഇടുക്കിയിൽ നിന്ന് സാന്ദ്ര സെബാസ്റ്റ്യാൻ, ആൻഡിയ ബെൽജി, നീതു രവീന്ദ്രൻ, 600 കിലോ മൽസരത്തിൽ കാസർകോട് ജില്ലയിൽ നിന്ന് ജിനോഷ് കല്യാണ്‍ റോഡ് (ക്യാപ്റ്റൻ ), ഡൊമനിക്ക് മാലോം, അജയ് കൃഷ്ണൻ കൊളത്തുർ, ശ്രീജോഷ് കുമാർ പൊർലടുക്ക, മണികണ്ഠൻ പൊർലടുക്ക, ഇടുക്കിയിൽ ഡാബൽ പി .ജയിംസ്, ജിനു ഷാജു, എസ്. സുഭാഷ് തിരുവനന്തപുരം, സഹദ് മുബാറക്ക് കോഴിക്കോട്, 640 മൽസരത്തിൽ എ.ടി.പ്രഭു മലപ്പുറം (ക്യാപ്റ്റൻ), കാസർകോട് ജില്ലയിൽ നിന്ന് ഷിജു ഒറ്റ മാവുങ്കാൽ, ഗിരിഷ് പുല്ലൂർ, റിജോഷ് കൃഷ്ണൻ കിഴക്കുംകര, രതീഷ് ബാനം, മുഹമ്മദ് ഷാ തിരുവനന്തപുരം, ഇടുക്കിയിൽ നിന്ന് സിക്സൻ ബേബി, എം.വി. അജിത്ത് ആഗസ്ത്യൻ വിജയ് എന്നിവരാണ് ടീം അംഗങ്ങൾ.

ബാബു കോട്ടപ്പാറ (കാസർകോട്), രതീഷ് വെളളച്ചാൽ എന്നിവരാണ് കോച്ച്. സംസ്ഥാന സെക്രട്ടറി പി.എം.അബുബക്കർ, കെ.കെ.മജിദ് പതാളം, അരുൺകുമാർ മാവേലിക്കര, നീലിമ ഉണ്ണി തിരുവന ന്തപുരം, ജയലക്ഷ്മി ആലുവ എന്നിവർ മനോജർമാർ.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.