ഉദുമ:[www.malabarflash.com] മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം അബൂദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'അറൂസുറഹ്മ 2016'ഉദുമ പഞ്ചായത്തിലെ നിര്‍ധനരായ മൂന്ന് പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം മാംഗല്ല്യനിധി പരിപാടിയുടെ ഉദ്ഘാടനം ഞായറാഴ്ച്ച വൈകുന്നേരം 4മണിക്ക് ഉദുമ ടൗണില്‍ പ്രത്യേകം സജ്ജീകരിച്ച മുക്കുന്നോത്ത് അബ്ദുള്ള കുഞ്ഞി നഗറില്‍ പാണക്കാട് സയ്യിദ് മുനവ്വറി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
സഹോദര സമുദായത്തില്‍ പെട്ട രണ്ട് നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള ധന സഹായ വിതരണം ഉദുമ സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷെരീഫ് നടത്തും.
ഉദുമ പഞ്ചായത്തിലെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സിയുടെ പ്രഥമ മര്‍ഹൂം ടി.കെ മൂസ സാഹിബ് അവാര്‍ഡ് ഹസ്സന്‍ മുക്കുന്നോത്തിന് സി.ടി. അഹമ്മദലി സമര്‍പ്പിക്കും..
ചടങ്ങിനോടനുബന്ധിച്ചുള്ള പൊതു സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.ഫൈസല്‍ ബാബു, അബ്ദുള്‍ റഹ്മാന്‍ പുല്‍പറ്റ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment