Latest News

ഡോ. അനൂപ് വീണ്ടും അംഗീകാര നിറവില്‍

കാസര്‍കോട്:[www.malabarflash.com] അംഗീകാരത്തിന്റെ നിറവില്‍ വീണ്ടും ഡോ. അനൂപ് എം കെ. കാസര്‍കോട് സ്വദേശിയായ ഡോ. അനൂപിനാണ് ഇന്ത്യയിലെ ഏറ്റവും വലിയ ചികില്‍സാ ഗവേഷണ കേന്ദ്രമായ ദില്ലിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്ടിട്യൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ 2015 ലെ ഡോ.ശ്യാം ശര്‍മ്മാ മെഡല്‍.

എം ഡി (റേഡിയോളജി) കോഴ്‌സില്‍ പ്രകടിപ്പിച്ച പഠന പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് ഇതേ സ്ഥാപനത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഡോ. അനൂപിനെ ഈ അംഗീകാരത്തിന് തെരഞ്ഞെടുത്തത്.
സപ്തംബര്‍ 25 ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ ഡോ. അനൂപിന് പുരസ്‌കാരം സമ്മാനിക്കും.
കാസര്‍കോട് വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയായിയിരുന്ന അനൂപ് 2002ലെ സി ബി എസ് സി എസ് എസ് എല്‍ സി പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിക്കൊണ്ടാണ് നേട്ടങ്ങളുടെ തുടക്കം കുറിച്ചത് . പ്ലസ് ടു പരീക്ഷയില്‍ ദേശീയ തലത്തില്‍ നാലാം റാങ്കും നേടി. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു എം ബി ബി എസ് പഠനം. 

തുടര്‍ന്ന് റേഡിയോളജിയില്‍ ദില്ലി എ ഐ എം എസില്‍ എം ഡി പാസ്സായി. ഇവിടെ സേവനം തുടരുന്നതിനിടയിലാണ് ഡോ. ശ്യാം ശര്‍മ്മാ മെഡലിന് അര്‍ഹനായത്.
ജോയന്റ് ഡയറക്ടരായി കൃഷി വകുപ്പില്‍ നിന്ന് വിരമിച്ച കരിവെള്ളൂര്‍ സ്വദേശി മടയമ്പത്ത് എം ഭാസ്‌ക്കരന്‍ശശികല ദമ്പതികളുടെ മകനാണ് കാസര്‍കോട് അണങ്കൂര്‍ അനുഗ്രഹയിലെ ഡോ. അനൂപ്.
മംഗലൂരു കെ എസ് ഹെഗ്‌ഡെ ഇന്‍സ്ടിട്ട്യുറ്റ് ഓഫ് മെഡിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനി ഡോ. ഇഷയാണ് ഭാര്യ.
ബംഗളുരില്‍ ഐ ടി എന്‍ജിനീയറായ അനീഷ് ഏക സഹോദരനാണ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.