Latest News

പോലീസുകാരനെ അക്രമിച്ച കേസ്;2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്:[www.malabarflash.com]ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദ്ദേശപ്രകാരം ബൈക്കില്‍ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരനെ അക്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. എട്ടുപേരെ തെരയുന്നു.

പാറക്കട്ടയിലെ ഇസാഖ് അഹ്മദ്(19), പാറക്കട്ടറോഡിലെ മുഹമ്മദ് റമീസ്(19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 9.30ന് ആണ് കേസിനാസ്പദമായ സംഭവം. ഓള്‍ഡ് ചൂരിയില്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന എ.ആര്‍. ക്യാമ്പിലെ പോലീസുകാരന്‍ മഹേഷിനെ ബൈക്കിലെത്തിയ പത്തുപേര്‍ അക്രമിച്ചുവെന്നാണ് കേസ്.

റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുക്കുന്നതിനിടയിലായിരുന്നു അക്രമം.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.