ഉദുമ:[www.malabarflash.com] ജീവകാരുണ്യ സേവന മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മീത്തല്‍മാങ്ങാട് വികെയര്‍' ഭവനരഹിതരായ നിര്‍ധനര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന ''ബൈത്തുല്‍ അയാന്‍'' വീടിന് മീത്തല്‍ മാങ്ങാട് മുഹിയുദ്ധീന്‍ ജമാഅത്ത് ഖത്വീബ് മുഹമ്മദ് അലി സഖാഫിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി ചേരൂര്‍ കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
അശരണര്‍ക്ക് ''ഭവനരഹിതര്‍ ഇല്ലാത്ത നാട്'' എന്ന പദ്ധതിക്ക് കീഴില്‍ ആണ് മീത്തല്‍മാങ്ങാട് വികെയര്‍ പ്രവര്‍ത്തകര്‍ ''ബൈത്തുല്‍ അയാന്‍ '' പദ്ധതിക്ക് തുടക്കമിട്ടത്.
നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംഘടനയാണ് വികെയര്‍ മീത്തല്‍മാങ്ങാട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment