Latest News

എ.ബി. കുട്ടിയാനത്തിന് യു.എ.ഇ ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം ദഫ് സംഘം സ്വീകരണം നല്‍കി

ഷാര്‍ജ:[www.malabarflash.com] യു.എ.ഇയില്‍ സന്ദര്‍ശനം നടത്തുന്ന യുവ മാധ്യമ ജീവകാരുണ്യ പ്രവര്‍ത്തകനായ എ.ബി. കുട്ടിയാനത്തിന് ഷാര്‍ജ ഖല്‍ബയില്‍ യു.എ.ഇ ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം ദഫ് സംഘം സ്വീകരണം നല്‍കി.

ദഫ് സംഘം മുഖ്യ രക്ഷാധികാരി എ.ടി.മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ദഫ് ഉസ്താദ് എ.എം മൊയതിന്‍ ഉദ്ഘാടനം ചെയ്തു.
ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനം കാഴ്ചവെച്ച് കൊണ്ട് എ.ബി കുട്ടിയാനം നമ്മുടെ ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണെന്നും ഈ യുവ മാധ്യമ പ്രവര്‍ത്തകന് ഷാര്‍ജ ഖല്‍ബയില്‍ വെച്ച് ആദരം നല്‍കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും എടി മുഹമ്മദ് തന്റെ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
സിറാജ് ദിനപത്രം ഗള്‍ഫ് റിപ്പോര്‍ട്ടര്‍ ഷംസു പെരിയ മുഖ്യാതിഥിയായിരുന്നു.
പാരമ്പര്യ കലകളെ നെഞ്ചോട് ചേര്‍ത്ത് മുറുകെ പിടിച്ച് മുന്നേറുന്ന യു.എ.ഇ ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘത്തിന്റെ പരിപാടികള്‍ വിവിധ ദ്യശ്യ ശ്രവ്യ പത്രമാധ്യമങ്ങളിലൂടെ കാണാനും അറിയാനും സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ നേരില്‍ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് എ.ബി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു
ലത്തീഫ് മുണ്ടക്കൈ, മഹ്മൂദ് ഏര്‍ടെല്‍, മൊയ്തീന്‍ ടി.എ, ഷമീര്‍ ടി.എ, ഇര്‍ഷാദ് ടി.കെ, മഹ്ഷൂക്ക് ആലൂര്‍, ബദറുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു
ശഫീഖ് ടി.എ സ്വാഗതവും നൗഷാദ് തായല്‍ നന്ദിയും പറഞ്ഞു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.