Latest News

സ്‌കൂള്‍ ജീവനക്കാരന്റെ കൊലപാതകം; യുവതിയുടെ വീടിനുനേരെ കല്ലേറ്

തളിപ്പറമ്പ്:[www.malabarflash.com] പറശ്ശിനി സ്‌കൂള്‍ ജീവനക്കാരന്റെ കൊലപാതകത്തിന് കാരണമെന്ന് വിമര്‍ശിക്കപ്പെട്ട യുവതിയുടെ വീട്ടിന് നേരെ അക്രമം. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ബക്കളം ശിശുമന്ദിരത്തിന് സമീപത്തെ യുവതിയുടെ വീട്ടിന് നേരെ ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ സംഘം കല്ലേറ് നടത്തുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

ഈ സമയം യുവതിയും മാതാവും മുകളിലെ നിലയിലായിരുന്നുവത്രേ. അവര്‍ പുറത്തിറങ്ങി വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷിന്റെയും പാച്ചേനി തറമ്മല്‍ രാകേഷിന്റെയും കാമുകിയായിരുന്ന യുവതിക്ക് വേണ്ടി ഇരുവരും തമ്മില്‍ നടന്ന പോരിലാണ രാകേഷ് രജീഷിനെ കുത്തിക്കൊലപ്പെടുത്തി കിണറ്റിലിട്ടത്.

അതിനിടെ കൊലചെയ്യപ്പെട്ട രജീഷിനേയും പ്രതി രാകേഷിനേയും ബന്ധിപ്പിച്ച് ഉയര്‍ന്ന പോസ്റ്ററുകളും ബക്കളം പ്രദേശത്ത് വ്യാപകമായി പതിച്ചിട്ടുണ്ട്. വീട് ആക്രമിച്ച സംഭവത്തില്‍ യുവതി പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.