ഉദുമ:[www.malabarflash.com] പോലീസിനെ കണ്ട് ഉപേക്ഷിച്ച ഓംനിവാനിന്റെ നമ്പര്‍ വ്യാജം. മോഷ്‌ടിച്ചു കൊണ്ടുവന്ന വാനാണെന്ന സംശയത്തിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
രണ്ടുദിവസം മുമ്പ് ഉദുമ, പാക്യാരയ്‌ക്കു സമീപത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുമതിലിലിടിച്ചാണ് വാന്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നു കളഞ്ഞത്. ഉദുമ, കോടികടപ്പുറത്തു നിന്നു മണല്‍ കടത്തുന്നുണ്ടെന്നു നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയത്. ഇതോടെ അമിതവേഗതയിലോടിയ വാന്‍ മതിലില്‍ ഇടിച്ച ശേഷമാണ് കടത്തുകാരന്‍ രക്ഷപ്പെട്ടത്.
പോലീസ്, വാന്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേയ്‌ക്കു മാറ്റി. വിശദമായ പരിശോധനയിലാണ് കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള നമ്പര്‍ വ്യാജമാണെന്നു വ്യക്തമായത്. കൂടുതല്‍ അന്വേഷണത്തിനായി ഫോറന്‍സിക് വിദഗ്‌ദ്ധരെ കൊണ്ട് വാന്‍ പരിശോധിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കോടി കടപ്പുറം കേന്ദ്രീകരിച്ച് മണല്‍കടത്ത് വ്യാപകമാണെന്നു നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment