ഉദുമ:[www.malabarflash.com] പതിനെട്ടുവര്‍ഷം മുമ്പ് നാടുവിട്ട ആള്‍ ജന്മനാടിന്റെ തായ്‌വേരുകള്‍ തേടി തിരികെയെത്തി. ജീവിതത്തിന്റെ ചൂടും ചൂരുമുള്ള കാലത്ത് വീടിന്റെ പടിയിറങ്ങിയ രവീന്ദ്രന്‍ തിരിച്ചെത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ആശ്ചര്യവും സന്തോഷവും. വിവരമറിഞ്ഞ് സതീര്‍ത്ഥ്യരടക്കമുള്ളവര്‍ എത്തിയപ്പോള്‍ വീട് ജനക്കൂട്ടത്തെക്കൊണ്ട് നിറഞ്ഞു.
പിന്നീട് വരാമെന്ന് പറഞ്ഞ് കാഴ്‌ചയില്‍ നിന്ന് മറഞ്ഞ രവീന്ദ്രനെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ഇല്ലായിരുന്നു. അതിന് ശേഷം ഞായറാഴ്ച അപ്രതീക്ഷിതമായി വീട്ടുമുറ്റത്ത് എത്തിയതായിരുന്നു രവീന്ദ്രന്‍. ആദ്യ കാഴ്‌ച്ചയില്‍ തന്നെ സഹോദരനെ തിരിച്ചറിഞ്ഞ ജ്യേഷ്‌ഠന്‍ കണ്ണന്‍ ചേര്‍ത്തുപിടിച്ചു ആലിംഗനം ചെയ്‌തു, വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞ് ബേക്കല്‍ സ്‌കൂളില്‍ രവീന്ദ്രനൊപ്പം പഠിച്ചിരുന്നവരടക്കം നിരവധി പേര്‍ വീട്ടിലെത്തി.
18 വര്‍ഷക്കാലം ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ജീവിതം നയിച്ച സി കെ രവീന്ദ്രന്‍ ഒന്നുമാത്രം പറയുന്നില്ല. എന്തിനാണ് പിച്ചവച്ചു നടന്ന മുറ്റം വിട്ട്, അജ്ഞാതവാസത്തിന് പോയതെന്നതിനെക്കുറിച്ച്….
ഉദുമ പള്ളത്തെ സി കെ രവീന്ദ്രന്‍ 26-ാം വയസിലാണ് ഒരുനാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതിന് തക്കതായുള്ള കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ സി കെ കണ്ണന്‍ പറഞ്ഞു. വീടുവിട്ടിറങ്ങിയ ശേഷം സഹോദരനെ പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം എവിടെ വെച്ചോ മുറിഞ്ഞു.
എങ്കിലും ഒരുനാള്‍ ഒരു കാരണവും ഇല്ലാതെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ സഹോദരനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടിക്കൊണ്ടേയിരുന്നുവെന്ന് ജ്യേഷ്‌ഠന്‍ സി കെ കണ്ണന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ പറശ്ശിനിക്കടവില്‍ രവീന്ദ്രനെ സഹോദരന്‍ സി കെ കണ്ണന്‍ കണ്ടിരുന്നു. ഒരേ ഉദരത്തില്‍ കിടന്നവര്‍ പസ്‌പരം തിരിച്ചറിഞ്ഞു. രവീന്ദ്രനെ ഏറെ നിര്‍ബന്ധിച്ചിട്ടും വീട്ടിലേക്ക് വന്നില്ല.
പിന്നീട് വരാമെന്ന് പറഞ്ഞ് കാഴ്‌ചയില്‍ നിന്ന് മറഞ്ഞ രവീന്ദ്രനെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ഇല്ലായിരുന്നു. അതിന് ശേഷം ഞായറാഴ്ച അപ്രതീക്ഷിതമായി വീട്ടുമുറ്റത്ത് എത്തിയതായിരുന്നു രവീന്ദ്രന്‍. ആദ്യ കാഴ്‌ച്ചയില്‍ തന്നെ സഹോദരനെ തിരിച്ചറിഞ്ഞ ജ്യേഷ്‌ഠന്‍ കണ്ണന്‍ ചേര്‍ത്തുപിടിച്ചു ആലിംഗനം ചെയ്‌തു, വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞ് ബേക്കല്‍ സ്‌കൂളില്‍ രവീന്ദ്രനൊപ്പം പഠിച്ചിരുന്നവരടക്കം നിരവധി പേര്‍ വീട്ടിലെത്തി.
18 വര്‍ഷക്കാലം ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ജീവിതം നയിച്ച സി കെ രവീന്ദ്രന്‍ ഒന്നുമാത്രം പറയുന്നില്ല. എന്തിനാണ് പിച്ചവച്ചു നടന്ന മുറ്റം വിട്ട്, അജ്ഞാതവാസത്തിന് പോയതെന്നതിനെക്കുറിച്ച്….
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment