Latest News

ജില്ലയോടുള്ള അവഗണന: കാസര്‍കോട്ട്‌ നിന്നു തിരുവനന്തപുരത്തേയ്‌ക്ക്‌ ബൈക്കു യാത്ര തുടങ്ങി

കാസര്‍കോട്‌:[www.malabarflash.com] കാസര്‍കോട്‌ ജില്ലയോടു കാണിക്കുന്ന വിവേചനവും അവഗണനയും അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കാസര്‍കോട്ടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ തിരുവനന്തപുരത്തേയ്‌ക്കു ബൈക്കു റാലി തുടങ്ങി.

നെല്ലിക്കുന്ന്‌ സ്‌പോര്‍ട്ടിംഗ്‌ ക്ലബ്ബ്‌ പ്രവര്‍ത്തകരാണ്‌ പുതിയ സമര മാര്‍ഗ്ഗവുമായി തലസ്ഥാനത്തേയ്‌ക്ക്‌ തിരിച്ചത്‌. ബൈക്ക്‌ യാത്ര ഞായറാഴ്ച രാത്രി കാസര്‍കോട്ട്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ ബഷീര്‍ ഫ്‌ളാഗ്‌ഓഫ്‌ ചെയ്‌തു.
സവാദ്‌, ഹമീദ്‌, ഷാറൂണ്‍, സിനാന്‍, സജീര്‍, ഷെഫൂര്‍, അര്‍സു എന്നിവരാണ്‌ യാത്രയില്‍ പങ്കെടുക്കുന്നത്‌. കേരളത്തിലുടനീളം സഞ്ചരിച്ച്‌ ജില്ലയോടു കാണിക്കുന്ന അവഗണന വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യും. 

തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കുന്നതോടെ യാത്ര സമാപിക്കും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.