Latest News

ത്യാഗങ്ങള്‍ തുടരാനുള്ള പ്രചോദനമാകണം ബലിപെരുന്നാള്‍-ചെര്‍ക്കളം

ലോകനിര്‍മിതിക്കും മാനവനന്മക്കും ജീവിതം സമര്‍പ്പിക്കാനുള്ള പ്രചോദനമാകണം ബലിപെരുന്നാള്‍ ആഘോഷമെന്ന് ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള ആവശ്യപ്പെട്ടു.

ഹജ്ജുമായും ബലിപെരുന്നാളുമായും ബന്ധപ്പെട്ട ഏത് വിഷയവും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ധീരോജ്ജ്വല ചരിത്രമാണ് നമുക്ക് സമ്മാനിക്കുന്നത്.
ഒറ്റപ്പെട്ടു നില്‍ക്കുന്നിടത്ത് നിന്ന് കൂട്ടായ്മ സൃഷ്ടിക്കാനുള്ള വെമ്പല്‍ ഇതുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും നാം അനുഭവിക്കുന്നുണ്ട്. ഇത് കഴിയട്ടെ എന്നും ബലിപെരുന്നാള്‍ സന്ദേശത്തില്‍ ചെര്‍ക്കളം പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.