Latest News

മഞ്ചേശ്വരത്ത് ഗതാഗത തടസ്സത്തിന് സാധ്യത: വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ നേരത്തെ പുറപ്പെടണം

 
മഞ്ചേശ്വരം:[www.malabarflash.com] മഞ്ചേശ്വരം, ഹൊസങ്കടി ഭാഗങ്ങളില്‍ ഗണേശോത്സവ ഘോഷയാത്ര നടക്കുന്നതിനാല്‍ വൈകിട്ട് 4നും രാത്രി 8നുമിടയില്‍ ദേശീയ പാതയില്‍ വാഹന ഗതാഗതം ഇടക്കിടെ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അതിനാല്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നേരത്തെ പുറപ്പെടാന്‍ തയ്യാറാകണമെന്നും അധികൃതര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഗതാഗത തടസം ഉണ്ടായതിനാല്‍ വിമാനത്താവളത്തില്‍ ചിലര്‍ക്ക് എത്താന്‍ സാധിക്കാതെ വരികയും വിദേശത്തേക്കുള്ള യാത്ര തടസ്സപ്പെടുകയും ചെയ്തിരുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.