Latest News

എസ് വൈ എസ് ജില്ലാ ഭാരവാഹികള്‍ക്ക്‌ സ്വീകരണം നല്‍കി

ഉദുമ:[www.malabarflash.com]  ഉദുമ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടൂത്ത എസ് വൈ എസ് ജില്ലാ ഭാരവാഹികള്‍ക്കും മണ്ഡലം ഭാരവാഹികള്‍ക്കും എസ് വൈ എസ് ഉദുമ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി.

അബൂബക്കര്‍ ഉദുമ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഉദുമ ഖത്തീബ് നിസാര്‍ഫെസി മുഖ്യ പ്രഭാഷണം നടത്തി.

സയ്യിദ് നജ്ബുദ്ദീന്‍ മുത്ത് കോയതങ്ങള്‍, അബ്ദുള്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, ഇബ്രാഹിം ഫൈസി പളളംങ്കോട്, ഹംസ പള്ളിപ്പുഴ, മൊയ്തു ബേക്കല്‍, ഷാഹുല്‍ഹമീദ് ദാരിമി, ഹാഷിം ദാരിമി, ഷാ മുക്കൂട്, ഹംസ കട്ടക്കാല്‍, ഷാഫി പടിഞ്ഞാര്‍, അഷ്‌റഫ് മുക്കുന്നോത്ത്, റൗഫ് ഉദുമ, ജൗഹര്‍ വലിയവളപ്പ് പ്രസംഗിച്ചു. ഹാഷിം പാക്യാര സ്വാഗതവും റഫീഖ് അങ്കക്കളരി നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.