Latest News

എന്റെ വിശ്വാസം ഒരു ഗണേശോത്സവത്തോടെ അവസാനിക്കുന്ന ഒന്നല്ല എം.കെ മുനീര്‍

കോഴിക്കോട്:[www.malabarflash.com] ശിവസേന സംഘടിപ്പിച്ച ഗണേശോല്‍സവത്തില്‍ പങ്കെടുത്തതിന് വിശദീകരണവുമായി മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ മുനീര്‍.

തന്റെ വിശ്വാസം (ഈമാന്‍) ഒരു ഗണേശോത്സവത്തോടെ അവസാനിക്കുന്ന ഒന്നല്ല എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഏതെങ്കിലും ഉത്സവ വേദിയില്‍ പണയപ്പെടുത്താനുള്ളതല്ല തന്റെ വിശ്വാസം. ഏത് പുലിക്കൂട്ടിലാണെങ്കിലും അതെവിടെച്ചെന്നും പറയുന്ന പാരമ്പര്യമാണ്. ഹൃദയത്തിന്റെ ആഴങ്ങളില്‍ വേരൂന്നിയാതാണ് തന്റെ വിശ്വാസം. അത് തകര്‍ക്കാന്‍ ശിവസേനക്കോ, ആര്‍.എസ്.എസിനോ എസ്.ഡി.പി.ഐക്കോ സാധ്യമല്ല. 

മതേതര്വത്വം കാത്ത് സൂക്ഷിക്കാന്‍ അവര്‍ക്ക് മുന്‍പില്‍ ആദ്യം നെഞ്ച് നിവര്‍ത്താന്‍ താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടി പ്രാവര്‍ത്തകര്‍ക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ബഹറില്‍ മുസല്ലയിട്ട് നമസ്‌ക്കരിച്ചാലും ആര്‍.എസ്.എസ്സിനെ വിശ്വസിക്കരുതെന്നു' പറഞ്ഞ എന്റെ ബാപ്പയുടെ രക്തം തന്നെയാണ് എന്റെ സിരകളിലും ഓടുന്നത്. അത് ഏതെങ്കിലുമൊരു ഉത്സവ വേദിയില്‍ പണയപ്പെടുത്താനുള്ളതല്ല.. ഏത് പുലിക്കൂട്ടിലാണെങ്കിലും അതെവിടെച്ചെന്നും പറയുന്ന പാരമ്പര്യമാണ് എന്റേത്.എന്റെ ഈമാന്‍ ഒരു ഗണേശോത്സവത്തോടെ അവസാനിക്കുന്ന ഒന്നല്ല.അതെന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ വേരൂന്നിയാതാണ്.അത് തകര്‍ക്കാന്‍ ശിവസേനയ്‌ക്കോ,ആര്‍.എസ്.എസ്സിനോ എസ്.ഡി.പി.ഐക്കോ സാധ്യമല്ല.മതേതര്വത്വം കാത്ത് സൂക്ഷിക്കാന്‍ അവര്‍ക്ക് മുന്‍പില്‍ ആദ്യം നെഞ്ച് നിവര്‍ത്താന്‍ ഞാനുണ്ടാകും.
അവിടെ കൂടിയിരുന്ന ഭക്തജനങ്ങളില്‍ ഭൂരിഭാഗത്തിനും ഒരു രാഷ്ട്രീയവുമില്ല.അവര്‍ ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങളുണ്ട്.അവരെല്ലാം എന്റെ വോട്ടര്‍മാരാണ്.അവരോടൊരു സ്‌നേഹവായ്പ് കാണിക്കുകയെന്നത് എന്റെ ധാര്‍മികമായ ഉത്തരവാദിത്വമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.എസ്.ഡി.പി.ഐക്കോ,ആര്‍.എസ്.എസ്സിനോ എന്തെങ്കിലു തോന്നുന്നുവെങ്കില്‍ എനിക്ക് പ്രശ്‌നമില്ല. എന്നാല്‍ എന്റെ പാര്‍ട്ടി പ്രാവര്‍ത്തകര്‍ക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക.
സ്‌നേഹപൂര്‍വ്വം എം.കെ മുനീര്‍.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.