Latest News

ബക്രീദ്-ഓണം:കാഞ്ഞങ്ങാട് നഗരത്തില്‍ വാഹന പാര്‍ക്കിംഗ് കര്‍ശനമാക്കും

കാഞ്ഞങ്ങാട്:[www.malabarflash.com] ബക്രീദ്-ഓണം തിരക്ക് കണക്കിലെടുത്ത് നഗരസഭാ അധികൃതരും പോലീസും ചേര്‍ന്ന് കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങള്‍ ഹൊസ്ദുര്‍ഗ് ടിബി സര്‍ക്കിളിലെ വ്യാപാര ഭവന്‍റെ തെക്ക് ഭാഗത്ത് നിന്ന് ലുലുമാള്‍ സമീപം വരെയും പഴയ രാജധാനി ജ്വല്ലറിയുടെ പിറക് വശത്തും കോട്ടച്ചേരി സൂപ്പര്‍മാര്‍ക്കറ്റ് വടക്ക് ഭാഗത്തെ സ്ഥലത്തും പഴയ അരിമല ക്ലിനിക്ക് സമീപവും അറഫ ഗോള്‍ഡ് സമീപത്തെ സ്ഥലവും അരിമല ക്ലിനിക്കിന്‍റെ തെക്ക് ഭാഗത്തെ സ്ഥലവും മോത്തി സില്‍ക്സ് പിറക് വശത്തെ സ്ഥലത്തും പാര്‍ക്കിംഗ് ഏര്‍പ്പെടുത്തി കഴിഞ്ഞു.

ഈ സ്ഥലങ്ങളൊക്കെ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.കെ.സുനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ കെ ബിജുലാല്‍, ട്രാഫിക് എസ്. ഐ. രാമചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധിച്ചു.

നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളൊക്കെ അടയാളപ്പെടുത്തിക്കഴിഞ്ഞു. ട്രാഫിക് നിയന്ത്രണത്തിന് വരും ദിവസങ്ങളില്‍ നഗരത്തില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുന്നുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.