കണ്ണൂര്‍:[www.malabarflash.com] ക്രിമിനല്‍കേസിലെ പ്രതിക്ക് പകരം വ്യാജനെ കോടതിയിലെത്തിച്ച് ആള്‍മാറാട്ടത്തിന് അഭിഭാഷകന്റെ കൂട്ട്. കണ്ണൂര്‍ സബ്‌കോടതിയിലാണ് സംഭവം. വിചാരണയ്ക്കിടെ സത്യം മനസ്സിലാക്കിയ കോടതി വ്യാജപ്രതിക്കെതിരെ കേസെടുക്കണമെന്ന് കാണിച്ച് മജിസ്‌ട്രേറ്റ് കോടതിക്ക് പരാതി നല്കി. ഇതനുസരിച്ച് മജിസ്‌ട്രേറ്റ് വ്യാജപ്രതിയായി ഹാജരായ മയ്യില്‍ നെല്ലിക്കപാലം സ്വദേശി ഷൗക്കത്തിനെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തു.
മയ്യില്‍ ചെറുപഴശ്ശിയിലെ സി.പി.എം. പ്രവര്‍ത്തകരെ മര്‍ദിച്ച കേസിലാണ് ആള്‍മാറാട്ടം അരങ്ങേറിയത്. പ്രതികളെല്ലാം ലീഗ് പ്രവര്‍ത്തകരായിരുന്നു. വിദേശത്തായിരുന്ന ഷറഫുദ്ദീന്‍ ഒഴികെ ബാക്കിയെല്ലാ പ്രതികളുടെയും കേസ് നേരത്തെ തള്ളിയിരുന്നു. സാക്ഷികള്‍ക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിയാതിരുന്നതാണ് കാരണം. ഷറഫുദ്ദീന്റെ കേസ് തീര്‍പ്പാക്കുന്നതിനാണ് ബുധനാഴ്ച വ്യാജപ്രതിയെ ഹാജരാക്കി അഭിഭാഷകന്‍ ആള്‍മാറാട്ടത്തിന് കൂട്ടുനിന്നത്.
ഷറഫുദ്ദീന്‍ വിദേശത്തുനിന്നുവന്നുവെന്ന പേരില്‍ അയാളുടെ സഹോദരന്‍ ഷൗക്കത്തിനെ കോടതിയില്‍ ഹാജരാക്കി അഭിഭാഷകന്‍ ജാമ്യം വാങ്ങി. കേസ് വിചാരണ നടത്തുന്നതിനായാണ് ബുധനാഴ്ച സബ്‌കോടതി പരിഗണിച്ചത്.
ഇതിനായി സാക്ഷികളായ സി.പി.എം. പ്രവര്‍ത്തകരെയും കോടതി വിളിപ്പിച്ചിരുന്നു. ഷൗക്കത്ത് കോടതിയിലെത്തിയപ്പോള്‍ത്തന്നെ പ്രതി ഇതല്ലെന്ന് സി.പി.എം. പ്രവര്‍ത്തകന്‍ കോടതിയെ അറിയിച്ചു. സംശയം തോന്നിയ ജഡ്ജി കേസ് ഉച്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ കോടതി വിശദമായ വിവരങ്ങള്‍ ഷൗക്കത്തിനോടും സി.പി.എം. പ്രവര്‍ത്തകരോടും ചോദിച്ചു. ഒടുവില്‍ ആള്‍മാറാട്ടകാര്യം ഷൗക്കത്ത് കോടതിയില്‍ സമ്മതിച്ചു. സംഗതി പന്തിയല്ലെന്ന് തോന്നിയ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായതുമില്ല.
കോടതിയെ തെറ്റിദ്ധരിപ്പിച്ച് അഭിഭാഷകന്റെ സഹായത്തോടെ ആള്‍മാറാട്ടം നടത്തിയെന്നത് ഗൗരവമായാണ് സബ്‌കോടതി കണ്ടത്. സബ്‌കോടതിക്ക് നേരിട്ട് കേസെടുക്കാന്‍ അധികാരമില്ല. അതിനാല്‍ സബ്‌കോടതി ജഡ്ജി ഇത് പരാതിയാക്കി മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി. മജിസ്‌ട്രേട്ട് കോടതി ഷൗക്കത്തിനെതിരെ ആള്‍മാറാട്ടത്തിന് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 409, 205 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജാമ്യം നല്‍കാവുന്ന വകുപ്പായതിനാല്‍ ഷൗക്കത്തിന് കോടതി ജാമ്യം അനുവദിച്ചു.
കേസില്‍ അഭിഭാഷകനെ തത്കാലം പ്രതിയാക്കിയിട്ടില്ല. കേസ് കോടതി നേരിട്ട് വിചാരണയ്‌ക്കെടുക്കും. പോലീസ് പ്രതിചേര്‍ത്തയാളെ അഭിഭാഷകന്‍ കോടതിയില്‍ മാറ്റിയതില്‍ നിയമക്കുരുക്ക് വേറെയുമുണ്ട്. ഇക്കാര്യത്തില്‍ പോലീസിനും കേസെടുക്കാം.
വക്കാലത്ത് സ്വീകരിച്ച് കേസില്‍ ഹാജരായതിനാല്‍ തെറ്റായി പ്രാതിനിധ്യം നല്കിയതിന് അഭിഭാഷകനും പ്രതിയാകാനിടയുണ്ട്. ലീഗ് പ്രവര്‍ത്തകന്‍ കോടതിയില്‍ ആള്‍മാറാട്ടം നടത്തിയത് സി.പി.എം. പ്രവര്‍ത്തകരാണ് പിടികൂടിയത്. അതിനാല്‍, ഇത് രാഷ്ട്രീയവിവാദത്തിനും വഴിതുറക്കും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment