കണ്ണൂര്‍:[www.malabarflash.com] മത്സ്യബന്ധന തൊഴിലാളി കൊല്ലപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കന്യാകുമാരി സ്വദേശിയായ ബിജുവാണ് അഴീക്കലില്‍ കൊല്ലപ്പെട്ടത്.
ബിജുവിനോടൊപ്പം ജോലി ചെയ്തുവരികയായിരുന്ന കന്യാകുമാരി സ്വദേശി ജോയ് റോച്ച എന്നയാള്‍ക്കെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ബിജുവിനോടൊപ്പം ജോലി ചെയ്തുവരികയായിരുന്ന കന്യാകുമാരി സ്വദേശി ജോയ് റോച്ച എന്നയാള്‍ക്കെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ബിജു കൊല്ലപ്പെട്ടതിന് ശേഷം ജോയ്‌യെ കാണാനില്ലായിരുന്നു. പോലീസ് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഇയാള്‍ കണ്ടുകിട്ടുന്നവര്‍ കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ്, ഡി വൈ എസ് പി, വളപട്ടണം സി ഐ, എസ് ഐ എന്നിവരെ വിവരമറിയിക്കണം. ഫോണ്‍: 9497996973, 9497990137, 9497987205, 9497980887.
മലയാളത്തിലും ഇംഗ്ലീഷിലും തമിഴിലുമാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.
കഴിഞ്ഞ മെയ് 19ന് കാലത്താണ് ബിജുവിന്റെ മൃതദേഹം അഴീക്കല്‍ ബോട്ട് ജെട്ടിയില്‍ കണ്ടത്. മത്സ്യബന്ധന ബോട്ടിന്റെ ഫാനില്‍ തലയിടിച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. പരിയാരം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് തലക്കടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയത്.
കൊലക്ക് ശേഷം പ്രതി മൃതദേഹം കടലില്‍ തള്ളി മുങ്ങുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട്ടിലും മംഗലാപുരത്തും മാഹിയിലും പോലീസ് തിരച്ചില്‍ തുടരുകയാണ്. വളപട്ടണം സി ഐ രത്‌നാകരനും എസ് ഐ ശ്രീജിത്ത് കൊടേരിയുമാണ് കേസന്വേഷണം നടത്തുന്നത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment