കാഞ്ഞങ്ങാട്:[www.malabarflash.com] അരക്കോടി രൂപ ചിലവില്‍ കോട്ടച്ചേരി ബസ്സ്റ്റാന്റിനും ബസ്‌ബേക്കും സമാന്തരമായി നടപ്പാലം നിര്‍മ്മിക്കാന്‍ നഗരസഭയുടെ പദ്ധതി. കെ എസ് ടി പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറക്ക് നടപ്പാല നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തി ആരംഭിക്കും.
ഇപ്പോള്‍ തന്നെ ബസ് സ്റ്റാന്റ് പരിസരം ജനബാഹുല്യം കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്. ബസ് സ്റ്റാന്റിന് മുന്‍വശം സംസ്ഥാന പാതയില്‍ നിന്ന് റോഡ് മുറിച്ച് കടക്കാന്‍ യാത്രക്കാര്‍ പോലീസ് സഹായം തേടുന്നുണ്ട്.
തീര്‍ത്തും സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് നടപ്പാലം പണിയുക. ലിഫ്റ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളുള്ള നടപ്പാലം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് എഞ്ചിനീയര്‍ ആര്‍കിടെക്റ്റ് ദാമോദരനാണ്.
കെ എസ് ടി പി റോഡ് തുറന്ന് കൊടുക്കുന്നതോടെ വാഹന ബാഹുല്യവും വാഹനങ്ങളുടെ വേഗതയും വര്‍ദ്ധിക്കുന്നതോടെ ബസ് സ്റ്റാന്റില്‍ നിന്നും ബസ്‌ബേയിലേക്കും തിരിച്ചുമുള്ള കാല്‍നട യാത്ര ദുര്‍ഘടമാകുമെന്ന് ഉറപ്പാണ്.
ഇപ്പോള്‍ തന്നെ ബസ് സ്റ്റാന്റ് പരിസരം ജനബാഹുല്യം കൊണ്ട് വീര്‍പ്പ് മുട്ടുകയാണ്. ബസ് സ്റ്റാന്റിന് മുന്‍വശം സംസ്ഥാന പാതയില്‍ നിന്ന് റോഡ് മുറിച്ച് കടക്കാന്‍ യാത്രക്കാര്‍ പോലീസ് സഹായം തേടുന്നുണ്ട്.
തീര്‍ത്തും സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് നടപ്പാലം പണിയുക. ലിഫ്റ്റ് ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളുള്ള നടപ്പാലം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത് എഞ്ചിനീയര്‍ ആര്‍കിടെക്റ്റ് ദാമോദരനാണ്.
വിദേശത്തുള്ള രീതിയിലാണ് നടപ്പാലത്തിന്റെ രൂപ കല്‍പ്പന. നഗരസഭക്ക് ഇതിന്റെ നിര്‍മ്മാണ ചിലവില്ല. നടപ്പാലം നിര്‍മ്മിക്കുന്നതോടെ കാഞ്ഞങ്ങാട് നഗരത്തിന്റെ മുഖഛായ തന്നെ മാറും. ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരമാവുകയും ചെയ്യും. സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമം നഗരസഭാ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.
കെ എസ് ടി പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയുമെന്നാണ് നഗരസഭയുടെ കണ ക്ക് കൂട്ടല്‍. തീര്‍ത്തും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സ്‌പോണ്‍സര്‍ഷിപ്പിലാണ് നടപ്പാലം പ്രാവര്‍ത്തികമാക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ വെളിപ്പെടുത്തി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment