Latest News

മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് കുറ്റകൃത്യം മറയ്ക്കാന്‍ 17 അയല്‍വാസികളേയും വകവരുത്തി


ബീജിംഗ്: [www.malabarflash.com] മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് കുറ്റകൃത്യം മറച്ചു വയ്ക്കുന്നതിന് 17 അയല്‍വാസികളേയും വകവരുത്തി. തെക്ക് പടിഞ്ഞാറന്‍ ചൈനയിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പര അരങ്ങേറിയത്. ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ യാങ് ക്വിംഗ്‌പേയ് (26) എന്ന യുവാവ് പോലീസ് പിടിയലായിട്ടുണ്ട്.

പണത്തെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുറ്റകൃത്യം പോലീസ് അറിയാതിരിക്കുന്നതിന് അയല്‍വാസികളായ പതിനേഴ് പേരെക്കൂടി ഇയാള്‍ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. നാല് കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെയാണ് വീടുകളില്‍ കയറി ഇയാള്‍ വകവരുത്തിയത്.

തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ യൂനാന്‍ പ്രവിശ്യ പോലീസിനെ ഉദ്ധരിച്ച് ചൈനീസ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവിശ്യ തലസ്ഥാനമായ കുമിംഗില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ അയല്‍വാസികളെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ചൈനയില്‍ സമീപ വര്‍ഷങ്ങളില്‍ നടന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിയാണ് ഇത്. ഇയാള്‍ കത്തി ഉപയോഗിച്ചാണ് ഇരകളെ വകവരുത്തിയതെന്നാണ് പ്രാഥമിക നിഗമനം.


Keywords: Murder, Killed, Parents, Father, Mother, Son, China, World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.