കൊല്ലം: [www.malabarflash.com] പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ശബ്ദവും കടുത്ത ചൂടും ഉണ്ടായപ്പോള്‍ തന്നെ ഫോണ്‍ പുറത്തേക്ക് എറിഞ്ഞു. ഇതേത്തുടര്‍ന്ന് ഉടമയ്ക്ക് പരുക്കേറ്റില്ല. കൊല്ലം അഞ്ചാലുംമൂട്ടിലാണ് സംഭവം.
കണ്ടച്ചിറ സ്വദേശി തങ്കച്ചന്റെ മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. കാഞ്ഞിരംകുഴി കെഎസ്ഇബി സെക്ഷനിലെ ഓവര്‍സിയര്‍ ആണ് തങ്കച്ചന്‍. വിദേശത്ത് നിന്ന് വാങ്ങിയ കൂടിയ വിലയുള്ള മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഒന്നര മാസം മുന്‍പ് സഹോദരന്‍ വിദേശത്തു നിന്ന് എത്തിയപ്പോള്‍ നല്‍കിയതാണ് മൊബൈല്‍ ഫോണ്‍.
മൊബൈല്‍ ഫോണ്‍ രാവിലെ വീട്ടില്‍ വച്ച് ചാര്‍ജ്ജ് ചെയ്തു. തുടര്‍ന്ന് ജോലിക്കായി ഓഫീസില്‍ എത്തിയ തങ്കച്ചന് കാലില്‍ അല്‍പം ചൂട് തോന്നി. ഇടയ്ക്ക് ചെറിയ ശബ്ദവും കേട്ടു. പാന്റ്‌സിന്റെ പുറത്തെടുത്തപ്പോഴേക്കും ചൂട് കൂടി. തുടര്‍ന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ ചിതറി. മൊബൈല്‍ ഫോണില്‍നിന്ന് തെറിച്ചുപോയ ബാറ്ററിയില്‍ തീപിടിച്ചു. ഫോണിനൊപ്പം പോക്കറ്റില്‍ വച്ചിരുന്ന തൂവാലയുടെ ഒരു ഭാഗത്തും തീപിടിച്ചു.
Keywords: Kollam, Mobile Phone, Exploding, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment