Latest News

ചങ്ങാത്തം അവസാനിപ്പിച്ചതിന്റെ പേരില്‍ യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ചു

ബംഗളുരു:[www.malabarflash.com] ചങ്ങാത്തം അവസാനിപ്പിച്ചതിന്റെ പേരിൽ യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ചതായി ഭിന്നലിംഗക്കാരായ അഞ്ചുപേർക്കെതിരേ കേസ്. ബംഗളുരു പുലികേശി നഗർ പോലീസാണ് കേസെടുത്തത്. ഇവരെ സഹായിച്ച കുറ്റത്തിന് പ്രദേശത്തെ ഒരു മന്ത്രവാദിക്കെതിരേയും കേസെടുത്തു. നിർബന്ധപൂർവം മകന്റെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നെന്നു കാട്ടി യുവാവിന്റെ മാതാപിതാക്കളാണു പരാതി നൽകിയത്.

സുഹൃത്തായ നരേഷാണ് യുവാവിനെ ചില ഭിന്നലിംഗശേഷിയുള്ളവരെ പരിചയപ്പെടുത്തിയത്. 2015-ലായിരുന്നു ഇത്. ഇരുവരും പ്രീയൂണിവേഴ്‌സിറ്റിക്കു പഠിക്കുമ്പോഴാണു പരിചയപ്പെട്ടത്. പിന്നീട് നരേഷ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയും പുതിയ പേരു സ്വീകരിക്കുകയും ചെയ്തു. യുവാവ് ഇവരുമായി നിരന്തരസമ്പർക്കം വീണ്ടും പുലർത്തിയിരുന്നു. ചിക്കബല്ലാപൂരിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇക്കാലത്ത് ഭിന്നലിംഗക്കാരായ ഇവർ യുവാവിനെ ബ്രെയിൻവാഷ് ചെയ്യുകയും അവരിലൊരാളാകാൻ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു.

ജൂൺ മുതൽ യുവാവിന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഭിന്നലിംഗക്കാരായ പ്രതികളെ കാണുന്നതിൽ നിന്ന് യുവാവ് പിൻമാറിത്തുടങ്ങി. കാണില്ലെന്നു പറഞ്ഞു. ഇതോടെ മറ്റൊരു ഭിന്നലിംഗക്കാരിയായ ആനന്ദിയും ബംഗളൂരുവിലെ പുലികേശി നഗറിൽ നിന്നുള്ള ചിലരും ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോകുകയും ലിംഗം ഛേദിക്കുകയുമായിരുന്നു. 10 ദിവസങ്ങളോളം യുവാവിനെ ഇവർ തടവിൽ വച്ചു. തുടർന്ന് അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവാവ് ഒരു കന്നഡ ന്യൂസ് ചാനലിൽ എത്തുകയായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.