Latest News

മിനി ബസുകള്‍ കൂട്ടിയിടിച്ച് തീപിടിച്ച്‌ എട്ടു പേര്‍ വെന്തുമരിച്ചു

ജംഷഡ്പുര്‍:[www.malabarflash.com] മിനി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ എട്ടു പേര്‍ വെന്തുമരിച്ചു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. ഹത്ഗമറിയ-ജയ്ങ്ക്പനി റോഡില്‍ സഞ്ചരിക്കവെ ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബസുകള്‍ക്കു തീപിടിച്ചു. എട്ടു യാത്രക്കാര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. അപകടത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരുടെ കൃത്യമായ എണ്ണം അറിവായിട്ടില്ല. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി രഘുബര്‍ ദാസ് ഇതില്‍ ഉള്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 20,000 രൂപ വീതവുമാണ് നല്‍കുന്നത്.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.