മഞ്ചേശ്വരം:[www.malabarflash.com] രാജ്യത്തിലെ പൗരന്മാരെ പശുവിന്റെ പേരിലും അല്ലതെയും വർഗ്ഗീയ ധ്രൂവികരണം നടത്തുകയും പലതരം കഥകൾ മെനഞ്ഞുണ്ടാക്കി ദളിതുകളേയും മുസ്ലിംകളേയും ഇല്ലാതാക്കുകയും നാടിനെ ശിതിലമാക്കുകയും ചെയ്യുന്ന സംഘ്‌പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയം ഇല്ലാതാക്കാൻ പൊതുജനം മുന്നിട്ടിറങ്ങണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ശഫീക്ക് മലപ്പുറം പറഞ്ഞു.
“നിറുത്തു വെറുപ്പിന്റെ രാഷ്ട്രീയം” എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി കാസർകോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജില്ലാ വാഹന പ്രചരണ വാഹന ജാഥ കുഞ്ചത്തൂരിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി മുഹമ്മദ് ഹനീഫ് ഉദുമ, മുസ്ഥഫ മച്ചംപാടി, അൻസാർ മിയാപദവ് സംസാരിച്ചു തുടർന്ന് ജനഭേരി തിയേറ്റേർസ് അവതരിപ്പിച്ച “കുരുതിപ്പാടങ്ങൾ” എന്ന തെരുവു നാടകവും നടന്നു.
ജില്ലാ സെക്രട്ടറി മുഹമ്മദ് ഹനീഫ് ഉദുമ, മുസ്ഥഫ മച്ചംപാടി, അൻസാർ മിയാപദവ് സംസാരിച്ചു തുടർന്ന് ജനഭേരി തിയേറ്റേർസ് അവതരിപ്പിച്ച “കുരുതിപ്പാടങ്ങൾ” എന്ന തെരുവു നാടകവും നടന്നു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ജഥയും തെരുവ് നാടകവും 23നു തൃക്കരിപൂരിൽ സമാപിക്കും/
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News



No comments:
Post a Comment