Latest News

നാഷണൽ വടംവലി; കേരളത്തിന്‍റെ കോച്ച് കാസർകോട്ടുക്കാർ

കാഞ്ഞങ്ങാട്:[www.malabarflash.com] സെപ്തംബർ 5 മുതൽ 7 വരെ പഞ്ചാബിലെ പാണ്ഡ്യാലയിൽ നടക്കുന്ന 29-മത് സീനിയർ പുരുഷ-വനിത നാഷണൽ വടംവലിചാമ്പ്യൻഷിപ്പിന്‍റെ കേരള ടീമിന്‍റെ കോച്ചായി കാഞ്ഞങ്ങാട്ടെ മാധ്യമ പ്രവർത്തകൻ ബാബു കോട്ടപ്പാറയേയും, കൊടക്കാട്ടെ രതീഷ് വെളളച്ചാലിനെയും തിരഞ്ഞെടുത്തു. ആഗസ്റ്റ് 19 മുതൽ ആലുവ പതാളത്ത് പരിശീലനം പൂർത്തിയാക്കിയ ടീം 2ന് പഞ്ചാബിലേക്ക് യാത്ര തിരിക്കും.

പുരുഷ വിഭാഗത്തിൽ 600, 640 കാറ്റഗിയിലും, വനിത വിഭാഗത്തിൽ 480, 500 കാറ്റഗറിയിലുമാണ് മൽസരം നടക്കുന്നത്. കാസർകോട് ജില്ലയിൽ നിന്ന് ജിനോഷ് കല്യാണ്‍റോഡ്, ഗിരീഷ് പുല്ലുർ, രതീഷ്ബാനം, റിജോഷ് കൃഷ്ണൻ കിഴക്കംകര, ഡൈമനിക്ക് മാലോം, അജയ് കൃഷ്ണൻ കൊളത്തുർ, ശ്രീജോഷ് കുമാർ പൊർലടുക്ക, മണികണ്ഠൻ പൊർലടുക്ക, ഷിജു ഒറ്റമാവുങ്കാൽ, വനിത വിഭാഗത്തിൽ ഷെറിൻ സേവ്യർ വെള്ളരിക്കുണ്ട് എന്നിവരാണ് മറ്റ് ടീം അംഗങ്ങൾ.

 പരിശീലന ക്യാമ്പിന് സംസ്ഥാന സെക്രട്ടറി പി.എം. അബുബക്കർ, ടെക്നിക്കൽ ചെയർമാൻ ആർ.രാമനാഥൻ, കെ.എച്ച്. റാഷിദ് എന്നിവർ നേതൃത്വതം നൽകി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.